ശബരിമല നെയ് ക്രമക്കേട്; അറസ്റ്റിലായ കരാറുകാരന്‍ എസ് എസ് ബിനുവിനെ കസ്റ്റഡിയില്‍ വിട്ടു

Wait 5 sec.

കൊല്ലം| ശബരിമല നെയ് ക്രമക്കേടില്‍ അറസ്റ്റിലായ കരാറുകാരന്‍ എസ് എസ് ബിനുവിനെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് വിജിലന്‍സ് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രതിയെ തമിഴ്നാട്ടിലേക്ക് അടക്കമെത്തിച്ച് തെളിവുകള്‍ ശേഖരിക്കുംശബരിമലയിലെ മില്‍മ നെയ് മറിച്ച് വിറ്റ കേസിലാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലുള്ള വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നെയ് മറിച്ചുവിറ്റത്.പ്രതി 11,000 ലിറ്റര്‍ നെയ്യുടെ ഇന്‍വോയ്‌സ് വ്യാജമായി ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ക്രമക്കേട് നടത്തിയതിലൂടെ ഇയാള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടവുമുണ്ടായി.Content Highlights: The Kollam Vigilance Court has granted three days of custody for contractor SS Binu in the Sabarimala Milma ghee scam. Binu was arrested for illegally diverting ghee to Tamil Nadu firms. Investigators revealed he forged invoices for 11,000 liters, gaining a financial profit of five lakh rupees.