‎താഇഫിലേക്ക് ഹൂത്തി ബാലിസ്റ്റിക് മിസൈൽ ആക്രമണം: തടഞ്ഞു തകർത്തതായി സഖ്യസേന

Wait 5 sec.

‎റിയാദ് : ഹൂത്തി മിലിഷ്യ താഇഫിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവിച്ചു.‎‎അതേ സമയം ജിദ്ദയിലും യാമ്പുവിലും  മുന്നറിയിപ്പ് നൽകിയ അപകടം ഒഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസ്‌ അറിയിച്ചു.‎‎സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും, പ്രാഥമികമായി തുറന്ന സ്ഥലങ്ങൾ, ഗ്ലാസുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും, മുന്നറിയിപ്പ് കാലയളവിൽ ബാൽക്കണികളിലോ മേൽക്കൂരകളിലോ നിൽക്കരുതെന്നും സിവിൽ ഡിഫൻസ് പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.The post ‎താഇഫിലേക്ക് ഹൂത്തി ബാലിസ്റ്റിക് മിസൈൽ ആക്രമണം: തടഞ്ഞു തകർത്തതായി സഖ്യസേന appeared first on Arabian Malayali.