കൊച്ചി | ‘നോക്യാപ്പ്’ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫേസ് ബുക്ക് പേജ് വിലക്കിയ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സര്‍ക്കാറുകള്‍ക്ക് പുറമെ, കേരള പോലീസിനും മെറ്റക്കും നോട്ടീസ് അയച്ചിട്ടുണ്ട്.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ കെ സിയാദ് റഹ്മാന് ആണ്, നോക്യാപ്പ് ചീഫ് എഡിറ്റര്‍ ഹൈദര്‍ അലി നല്കിയ ഹരജിയില്‍ നോട്ടീസ് നല്‍കിയത്.പേജ് നീക്കാന്‍ ചെയ്യാന്‍ മെറ്റയുടെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായോ എന്നും അതിന്റെ കാരണം എന്താണെന്നുമുള്ളതിന് ബന്ധപ്പെട്ട കക്ഷികള്‍ വിശദീകരണം നല്‍കണം.Content Highlights: The Kerala High Court issued notices to the Central and State governments on a plea challenging the ban of the Facebook page Nokkukoolikethiraye. The petition was filed by Prasad Kaithakkal alleging violation of fundamental rights. The court sought immediate responses from all respondents.