സമസ്ത സെന്റിനറി: ജില്ലാ പണ്ഡിത സമ്മേളനങ്ങൾ ഇന്ന് തുടങ്ങും

Wait 5 sec.

കോഴിക്കോട് |കഴിഞ്ഞ മൂന്ന് വർഷം സമൂഹത്തെ നേർവഴിക്ക് നടത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികം, സമസ്ത സെന്റിനറി കോൺഫറൻസിൻ്റെ ഭാഗമായി ജില്ലാതലങ്ങളിൽ സംഘടിപ്പിക്കുന്ന പണ്ഡിത സമ്മേളനങ്ങൾക്ക് ഇന്ന് വയനാട്ടിൽ തുടക്കമാവും. ഒക്ടോബർ ആദ്യവാരത്തിൽ മേഖലാതലങ്ങളിൽ നടന്ന ഹഫ് ലതുൽ ഉലമ (വാർഷിക ജനറൽ ബോഡി) യിൽ തെരഞ്ഞെടുത്ത മേഖല ഭാരവാഹികളും മുശാവറ അംഗങ്ങളും ജില്ലാ സമ്മേളനങ്ങളിൽ പ്രതിനിധികളായി പങ്കെടുക്കും. എ ഐ കാലത്തെ പ്രബോധനം, ആധുനികയുഗത്തിലെ കർമ്മ ശാസ്ത്ര ജീവിതം തുടങ്ങിയ ഗഹനമായ വിഷയങ്ങൾ ജില്ലാ പണ്ഡിത സമ്മേളനം ചർച്ച ചെയ്യും.ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പനമരത്ത് ചേരുന്ന പണ്ഡിത സമ്മേളനം കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്യും. അഖീദ കൗൺസിൽ അംഗം അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ ഹസൻ മുസ്‌ലിയാർ വെള്ളമുണ്ട, കെ കെ ഹുസൈൻ മുസ്‌ലിയാർ തുടങ്ങിയവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകും.ഈ മാസം 29ന് കോഴിക്കോട് സമസ്ത സെന്ററിലും തൃശൂർ കേച്ചേരി മമ്പഉൽ ഹുദയിലും 31 ന് ആലപ്പുഴ കായംകുളം മജിലിസിലും കൊല്ലം ഖാദിസിയ്യയിലും പണ്ഡിത സമ്മേളനങ്ങൾ നടക്കും. കണ്ണൂർ ജില്ല സമ്മേളനം നവംബർ ഒന്നിന് അൽഅബ്റാറിലാണ്. രണ്ടിന് പത്തനംതിട്ട അൽ ഇഹ്സാനിലും മൂന്നിന് തിരുവനന്തപുരം യൂത്ത് സ്ക്വയർ, എറണാകുളം ജാമിഅ അശ്അരിയ്യ, അഞ്ചിന് മലപ്പുറം വാദി സലാം കോട്ടയം മർകസുൽ ഹുദാ എന്നിവിടങ്ങളിലും സമ്മേളനങ്ങൾ നടക്കും. ഏഴിന് നീലഗിരി ജില്ലാ സമ്മേളനം പാടന്തറ മർക്കസിലും പാലക്കാട് ജില്ല സമ്മേളനം ജാമിഅ ഹസനിയ്യയിലുമാണ്. നവംബർ പത്തിന് കാസർകോട് ജില്ലാ സമ്മേളനം ജാമിഅ സഅദിയ്യയിലും ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ ദാറുൽ ഫാത്ഹിലും നടക്കും.ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. ചെറുശോല അബ്ദുൽ ജലീൽ സഖാഫി, പി എസ് കെ മൊയ്തു ബാഖവി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഹസൻ ബാഖവി പല്ലാർ, അബ്ദുൾ നാസർ അഹ്സനി ഒളവട്ടൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ ഗഫൂർ ബാഖവി പെരുമുഖം തുടങ്ങിയവർ പങ്കെടുത്തു.Content Highlights: Samastha Centenary Conference district scholars meets begin in Wayanad today. Conferences will cover various districts till Nov 10. Key modern topics will be discussed.