ലുലുവിൽ ദീപാവലി മധുരം! ‘ലുലു വാലി ദീവാലി’ ആഘോഷങ്ങൾക്ക് ദാന മാളിൽ തുടക്കമായി; ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു

Wait 5 sec.

മനാമ: ദീപാവലി ആഘോഷങ്ങൾക്ക് മിഴിവേകാൻ ലൂലു ഹൈപ്പർമാർക്കറ്റ് ഒരുക്കുന്ന വാർഷിക ദീപാവലി ആഘോഷമായ “ലുലു വാലി ദീവാലി” മേളയ്ക്ക് ദാന മാളിൽ പ്രൗഢോജ്ജ്വല തുടക്കം. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത് ഫെസ്റ്റിവൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നവംബർ 8 വരെ നീണ്ടുനിൽക്കുന്ന മേളയിൽ പരമ്പരാഗത ദീപാവലി പലഹാരങ്ങൾ, വസ്ത്രങ്ങൾ, ഹോം ഡെക്കറേഷൻ ഇനങ്ങൾ എന്നിവയ്‌ക്ക് ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.വാദ്യമേള അകമ്പടിയോടെ നടന്ന ഉദ്ഘാടന ചടങ്ങിൽ ലൂലു റീട്ടെയിൽ ഡയറക്ടർ ജുസർ രൂപവാല, പ്രവാസി ഭാരതീയ പ്രമുഖർ, സാമൂഹിക സംഘടനാ പ്രതിനിധികൾ, ലൂലു സീനിയർ മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവർ അംബാസഡറെ സ്വീകരിച്ചു. 65-ലധികം വൈവിധ്യമാർന്ന പാരമ്പര്യ മധുരപലഹാരങ്ങൾ, 20-ലധികം നമക്കീൻ തരം സ്നാക്കുകൾ, കോർപ്പറേറ്റ്-വ്യക്തിഗത സമ്മാനങ്ങൾക്കായി പ്രീമിയം ഗിഫ്റ്റ് ഹാംപറുകൾ എന്നിവ മേളയിലുണ്ട്. കൂടാതെ, പരമ്പരാഗത തളികകൾ, മൺവിളക്കുകൾ, രംഗോലി സ്റ്റിക്കറുകൾ, എല്ലാ പ്രായക്കാർക്കുമുള്ള ആകർഷകമായ എത്നിക് വെയർ വസ്ത്രങ്ങൾ എന്നിവ പ്രത്യേക ഡിസ്‌കൗണ്ടിൽ ലഭ്യമാണ്.ദീപാവലി പരസ്പര സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷമാണെന്നും, ബഹ്‌റൈനിൽ നാട്ടിലെ അതേ അന്തരീക്ഷം ഒരുക്കാൻ ലൂലുവിന് സാധിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉൽപ്പന്നങ്ങളും പുതിയ തരം മധുരപലഹാരങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലൂലു റീട്ടെയിൽ ഡയറക്ടർ ജുസർ രൂപവാല വ്യക്തമാക്കി.The post ലുലുവിൽ ദീപാവലി മധുരം! ‘ലുലു വാലി ദീവാലി’ ആഘോഷങ്ങൾക്ക് ദാന മാളിൽ തുടക്കമായി; ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.