മഅദിന്‍ ഖോജ് സഫര്‍ സമാപനവും ഹാര്‍മണി സമ്മേളനവും നവംബര്‍ 12ന് ബംഗളൂരുവില്‍

Wait 5 sec.

മലപ്പുറം| മഅദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഖോജ് സഫര്‍ ദി ഇന്ത്യ കണക്ടിന്റെ സമാപനവും ഹാര്‍മണി സമ്മേളനവും നവംബര്‍ 12ന് ബംഗളൂരുവില്‍ നടക്കും. സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച ഖോജ് സഫര്‍ യാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് ഹാര്‍മണി സമ്മേളനം സംഘടിപ്പിക്കുന്നത്.മതസൗഹാര്‍ദം, ദേശീയ ഐക്യം, മാനവിക മൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സാമൂഹിക ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന വേദിയാകും. വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.രാജ്യത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ അവാര്‍ഡുമായി ബന്ധപ്പെട്ട പ്രചാരണ-ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് ഖോജ് സഫര്‍ യാത്ര സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് മുന്നേറുന്ന യാത്ര മതസൗഹാര്‍ദത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.കഴിഞ്ഞ ജൂലൈ 22ന് ഡല്‍ഹിയില്‍നിന്ന് പ്രയാണമാരംഭിച്ച ഖോജ് സഫര്‍ സംഘം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളും സന്ദര്‍ശിച്ച് വിവിധ ജനവിഭാഗങ്ങളുമായും അക്കാദമിക കേന്ദ്രങ്ങളുമായും സംവദിച്ചുവരികയാണ്. കേരളത്തിലെ പര്യടനത്തിനുശേഷം തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലും വിപുലമായ ജനസമ്പര്‍ക്ക-അക്കാദമിക സന്ദര്‍ശനങ്ങള്‍ നടത്തും.നവംബര്‍ 12ന് ബംഗളൂരുവില്‍ നടക്കുന്ന സമാപന പരിപാടിയില്‍ യാത്രയുടെ സന്ദേശങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിനൊപ്പം ഹാര്‍മണി സമ്മേളനത്തിലൂടെ സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടും.ബാംഗ്ലൂരില്‍ നടക്കുന്ന ഹാര്‍മണി സമ്മേളനത്തിന്റെ പ്രഖ്യാപനം കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു ടി ഖാദര്‍ നിര്‍വഹിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മഅദിന്‍ ഗ്ലോബല്‍ റിലേഷന്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി, അക്കാദമിക് കോഡിനേറ്റര്‍ നൗഫല്‍ കോഡൂര്‍, കെ എം അബൂബക്കര്‍ സിദ്ദീഖ് (എസ് വൈ എസ് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി), ഇബ്‌റാഹീം സഖാഫി നെല്ലൂര്‍ (കര്‍ണാടക മുസ്ലിം ജമാഅത്ത് ബാംഗ്ലൂര്‍ ജില്ലാ സെക്രട്ടി ), മുജീബ് സഖാഫി കൂട്ടായി (കര്‍ണാടക മുസ്ലിം ജമാഅത്ത് ബംഗളൂരു ജില്ലാ വര്‍ക്കിങ് സെക്രട്ടറി), അബ്ദുറഹ്മാന്‍ ഹാജി (എസ് എം എ ബംഗളൂരു ജില്ലാ ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ജലീല്‍ ഹാജി (കര്‍ണാടക സുന്നി സംയുക്ത മഹല്ല് ജമാഅത്ത് ട്രഷറര്‍),  ഹസൈനാര്‍ ആനേമഹല്‍ (എസ് വൈ എസ് കര്‍ണാടക സംസ്ഥാന സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു.Content Highlights: The Khoj Safar India Connect initiative led by Ma’din Academy will conclude with a Harmony Conference in Bengaluru on November 12. Karnataka Minister UT Khader announced the event, which will be chaired by Sayyid Ibraheemul Khaleel Al Bukhari to promote national unity and communal harmony.