ലണ്ടന്‍| മികച്ച ഫുട്ബോളര്‍ക്കുള്ള ബാലന് ഡി ഓര് പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്നിന്. 25 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് താരം ബാലന് ഡി ഓര് നേടുന്നത്. ബാഴ്സലോണയുടെ സൂപ്പര്‍ താരം അലക്സിയ പ്യൂട്ടയാസ് ആണ് മികച്ച വനിതാ താരം. ലമീന്‍ യമാല്‍ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കി.21 വയസ്സിനു താഴെയുള്ള താരങ്ങള്‍ക്കു നല്കുന്ന ഈ പുരസ്കാരത്തിന് തുടര്‍ച്ചയായ മൂന്നാം തവണയാണ് 19കാരനായ ലമീന്‍ യമാല്‍ അര്‍ഹനാകുന്നത്. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസ് ആണ് സ്വന്തമാക്കിയത്. 2025ലും വിക്കി ലോപ്പസിനായിരുന്നു വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി.സ്പാനിഷ് ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്ബോള്‍ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിത ഫുട്ബോള്‍ പരിശീലകനായി സ്പാനിഷ് പ്രഫഷനല്‍ ഫുട്ബോള്‍ പരിശീലകന് പെരെ റോമിയുവാണ് ജേതാവായത്. സ്പെയിന് ഗോള്‍ കീപ്പര്‍ ഉനായ് സിമോന്‍ മികച്ച പുരുഷ ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സ്പെയിന് വനിത ഫുട്ബോള്‍ ടീമിലെ ഗോള്‍കീപ്പര്‍ കാറ്റലീന ടോമസ് കാറ്റ കോള്‍ ലച്ചിനെ മികച്ച വനിത ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ മികച്ച പുരുഷ സ്ട്രൈക്കറായും മെക്സിക്കന്‍ ഫുട്ബോള്‍ കളിക്കാരിയായ വെറോണിക്ക ചാര്ലിന് കോറലിനെ വനിത സ്ട്രൈക്കറായും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജി മികച്ച ക്ലബിനുള്ള പുരസ്കാരം വീണ്ടും സ്വന്തമാക്കി. വനിത വിഭാഗത്തില്‍ ബാര്‍സിലോനയാണ് ജേതാക്കള്‍.ലണ്ടനില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെയാണ് ബാലന് ഡി ഓര് പുരസ്കാരദാനച്ചടങ്ങ് നടന്നത്. ബാലന് ഡി ഓര് ചരിത്രത്തില്‍ ആദ്യമായി ഫ്രാന്‍സിന് പുറത്ത് ഇംഗ്ലണ്ടിലെ ‘ലണ്ടന്‍ പാലാഡിയം’ തിയേറ്ററാണ് പുരസ്കാര പ്രഖ്യാപനത്തിന് വേദിയാകുന്നത്. 1956-ല്‍ ആദ്യ ബാലന് ഡി ഓര് സ്വന്തമാക്കിയ ഇംഗ്ലീഷ് ഇതിഹാസം സര് സ്റ്റാന്‍ലി മാത്യൂസിനോടുള്ള ആദരസൂചകമായാണ് പുരസ്കാര ചടങ്ങ് ലണ്ടനിലേക്ക് മാറ്റിയത്.Content Highlights: England striker Harry Kane won the 2026 Ballon dOr ending a 25-year wait for England. Barcelona’s Alexia Putellas won the women’s award while Lamine Yamal secured the Kopa Trophy for the third consecutive time. The historic awards ceremony was hosted at the London Palladium outside France.