തിരുവനന്തപുരം| തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. നെയ്യാര്‍ഡാം ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറായ ആര് ഷിജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഷിജു ഓടിച്ചിരുന്ന കാര്‍ കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. പരിശോധനയില്‍ ഷിജു മദ്യപിച്ചിരുന്നതായും തെളിഞ്ഞു. ഇതോടെ എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവു നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.ഒക്ടോബര്‍ 24ന് കട്ടയ്ക്കോട് ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് അമിതവേഗതയില്‍ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. എതിര് ദിശയില്‍ വന്ന ബൈക്ക് യാത്രികന് അത്ഭുതകരമായാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പിന്നാലെ കാറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഷിജുവിനെ പ്രദേശവാസികള്‍ തടഞ്ഞുവെക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ കാട്ടാക്കട പോലീസ് ഷിജുവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് എക്സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോടായിരുന്നു റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.Content Highlights: An Excise officer has been suspended for drunk driving after his speeding car crashed at Kattakkada in Thiruvananthapuram. Neyyardam checkpost preventive officer R Shiju was detained by locals and police after the accident. Excise Commissioner Samba Siva Rao ordered the suspension after a report.