കൊച്ചി| കളമശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ സിഗ്‌നല്‍ സംവിധാനത്തിലെ അറ്റകുറ്റപ്പണികള്‍ കാരണം വിവിധ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ചില ട്രെയിനുകളുടെ സര്‍വീസുകള്‍ ഭാഗീകമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ വൈകിയായിരിക്കും ഓടുകയെന്നും റെയില്‍വേ അറിയിച്ചു.ഭാഗികമായി റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍ട്രെയിന്‍ നമ്പര്‍ 26651 – കെഎസ്ആര്‍ ബെംഗളുരു – എറണാകുളം ജങ്ഷന്‍ വന്ദേഭാരത് എക്‌സ്പ്രസ്സ്, കെ എസ് ആര്‍ ബെംഗളുരുവില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ്സ് തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തൃശൂരും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.ട്രെയിന്‍ നമ്പര്‍ 26652 – എറണാകുളം ജങ്ഷന്‍ – കെ എസ് ആര്‍ ബെംഗളുരു വന്ദേഭാരത് എക്‌സ്പ്രസ്സ, എറണാകുളം ജങ്ഷനില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട വന്ദേഭാരത് എക്‌സ്പ്രസ്സ് തൃശൂരില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക (വൈകിട്ട് 3:20-ന്). എറണാകുളം ജങ്ഷനും തൃശൂരിനും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി.സമയം പുനഃക്രമീകരിച്ച ട്രെയിന്‍ സര്‍വീസ്ട്രെയിന്‍ നമ്പര്‍ 12617 – എറണാകുളം ജങ്ഷന്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് ഉച്ചയ്ക്ക് 13.25ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ ഒരു മണിക്കൂര്‍ 30 മിനിറ്റ് വൈകി വൈകീട്ട് 02.55ന് മാത്രമേ പുറപ്പെടുകയുള്ളൂ.വൈകി ഓടുന്ന ട്രെയിനുകള്‍16649 – മംഗളുരു – കന്യാകുമാരി പരശുറാം എക്‌സ്പ്രസ്സ്: 1 മണിക്കൂര്‍ 15 മിനിറ്റ, 16346 – തിരുവനന്തപുരം – ലോകമാന്യ തിലക് ടെര്‍മിനസ് നേത്രാവതി എക്‌സ്പ്രസ്സ്: 1 മണിക്കൂര്‍ 20 മിനിറ്റ്, 22642 – ഷാലിമാര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്: 50 മിനിറ്റ്, 20924 – ഗാന്ധിധാം – തിരുനെല്‍വേലി എക്‌സ്പ്രസ്സ്: 45 മിനിറ്റ്19577 – തിരുനെല്‍വേലി – ജാംനഗര്‍ എക്‌സ്പ്രസ്സ്: 40 മിനിറ്റ, 22504 – ദിബ്രൂഗഡ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ്സ്: 25 മിനിറ്റ്, 12201 – ലോകമാന്യ തിലക് ടെര്‍മിനസ് – തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് എക്‌സ്പ്രസ്സ്: 25 മിനിറ്റ, 56317 – ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍: 15 മിനിറ്റ്.Content Highlights: Train services in Kerala face disruptions due to signal maintenance at Kalamassery station. Bengaluru-Ernakulam Vande Bharat will short-terminate at Thrissur, and Mangala Express is delayed by 1.5 hours. Several express trains including Parasuram and Netravati are running late.