തിരുവനന്തപുരം | ധനവിനിയോഗ ബില്ലുകള്‍ പാസാക്കി നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബില്‍ ഇന്ന് സഭയില്‍ വന്നേക്കും.ഇന്നലെ മന്ത്രി സഭ യോഗം അംഗീകാരം നല്കിയ ബില്ല് ഗവര്‍ണറുടെ അനുമതി നേടിയിട്ടായിരിക്കും നിയമസഭയില്‍ അവതരിപ്പിക്കുക. എം എല്‍ എമാരുടെ പ്രതിമാസ ആനുകുല്യങ്ങള്‍ 70,000ത്തില്‍ നിന്ന് 98,000 രൂപയാക്കാനും മന്ത്രിമാരുടെ പ്രതിമാസ ആനുകുല്യങ്ങള്‍ 1.08 ലക്ഷം രൂപയില്‍ നിന്നും 1.33 ലക്ഷം രൂപയാക്കാനുമാണ് ബില്ല് ശുപാര്‍ശ ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പില്ലാതെ ബില്ല് പാസാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.Content Highlights: The Kerala Legislative Assembly will adjourn indefinitely today after passing key Appropriation Bills. A bill to increase monthly allowances of MLAs and ministers is expected to be presented after receiving the Governor’s approval. MLA allowances will rise to 98,000 rupees and ministers to 1.33 lakh.