സൗദിക്കെതിരെ വീണ്ടും ഡ്രോൺ ആക്രമണം നടത്തി ഹൂത്തികൾ. റിയാദിലും തെക്കൻ മേഖലയിലും 3 ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായി സഖ്യ സേന അറിയിച്ചു.അതേ സമയം സൗദി അറേബ്യയിലെ സിവിലിയന്മാർക്കും, സിവിലിയൻ വസ്തുക്കൾക്കും, പുണ്യസ്ഥലങ്ങൾക്കും നേരെ ഹൂത്തി മിലിഷ്യ നടത്തിയ ഭീകരാക്രമണങ്ങളെ അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു.ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനവും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയ്ക്ക് ഭംഗം വരുത്തുന്നതും മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് പ്രസ്താവന വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള മിലീഷ്യയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആക്രമണങ്ങളെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.The post സൗദിക്കെതിരെ വീണ്ടും ഹൂത്തി ആക്രമണങ്ങൾ appeared first on Arabian Malayali.