മനാമ: ബഹ്റൈനിലെ ആദ്യ നാടൻപാട്ട് സംഘമായ ‘ആരവം നാടൻപാട്ടുകൂട്ടം’ കുടുംബ കൂട്ടായ്മയും ഓണാഘോഷവും സമുചിതമായി ആഘോഷിച്ചു. കഴിഞ്ഞ 19 വർഷമായി ബഹ്റൈനിലെ കലാ-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ ആരവത്തിന്റെ ആഘോഷ പരിപാടികൾ ബുരിയിലെ സവാന പൂൾ പാർട്ടിയിൽ വെച്ചാണ് നടന്നത്. ആരവം കുടുംബത്തിലെ അറുപതോളം കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ആരവത്തിന്റെ രക്ഷാധികാരികളായ ഹരീഷ് മേനോൻ, ജഗദീഷ് ശിവൻ എന്നിവർ സംസാരിച്ചു. ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന ആരവത്തിന്റെ കലാപ്രയാണത്തിൽ ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളും മാധ്യമങ്ങളും നൽകിയ പിന്തുണ വലുതാണെന്ന് ഭാരവാഹികൾ സ്മരിച്ചു.നാടൻപാട്ട് രംഗത്ത് കേരളത്തിലെ പ്രമുഖ വേദികളിൽ തിളങ്ങിയ രഖിൽ ബാബു, സുരേഷ് കരുനാഗപ്പള്ളി, കിരൺ കാർത്തികേയൻ, ഗായകനും മ്യൂസിക് ഡയറക്ടറുമായ ഉണ്ണികൃഷ്ണൻ എന്നിവരെയും ആരവത്തിന്റെ വളർച്ചയ്ക്ക് പങ്കുവഹിച്ച അംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. തുടർച്ചയായ രണ്ടാം വർഷവും ആരവവുമായി സഹകരിക്കുന്ന മോക്ഷ ജ്വല്ലറിക്ക് സ്നേഹോപഹാരം കൈമാറി.വിവിധ കായിക-വിനോദ പരിപാടികളോടെ അരങ്ങേറിയ കൂട്ടായ്മയ്ക്ക് ആരവം കോർഡിനേറ്റർമാരായ രഖിൽ ബാബു, ബിനോജ് പാവറട്ടി, നിജേഷ് മാള, രാജീവ് രഘു എന്നിവർ നേതൃത്വം നൽകി. മനോജ് യു. സദ്ഗമയ നന്ദി രേഖപ്പെടുത്തി.The post ആരവം നാടൻപാട്ട് സംഘം കുടുംബ കൂട്ടായ്മയും ഓണാഘോഷവും സമുചിതമായി ആഘോഷിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.