ഉക്രൈന്‍ റെയില്‍വേ സ്റ്റേഷനിലെ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ പതിമൂന്ന് മരണം

Wait 5 sec.

കീവ് | ഉക്രൈനിലെ ഡിനിപ്രോ റെയില്‍വേ സ്റ്റേഷനില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. യാത്രക്കാരുള്ള ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരുന്ന പ്ലാറ്റ്ഫോമിലാണ് ആക്രമം നടന്നതെന്നും സംഭവിച്ചത് ഭയാനകമായ ആക്രമണമാണെന്നും പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യ യുദ്ധം തുടരുന്നകാലത്തോളം മോസ്‌കോക്കും അവരുടെ യുദ്ധയന്ത്രങ്ങള്‍ക്കുമെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉക്രൈനിലെ റെയില്‍ സംവിധാനം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാര്‍ഗ്ഗമാണ്. ജെറ്റ് എന്‍ജിന്‍ ഘടിപ്പിച്ച മൂന്ന് ഡ്രോണുകളെ തടയാന്‍ ഉക്രൈന്‍ വ്യോമസേനക്ക് സാധിച്ചെങ്കിലും നാലാമത്തെ ഡ്രോണ്‍ സ്റ്റേഷനില്‍ പതിക്കുകയായിരുന്നു.2022ല്‍ ഉക്രൈനില്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ റഷ്യ ട്രെയിനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിവരുന്നു. ഇതില്‍ നൂറുകണക്കിന് ട്രെയിന്‍ എന്‍ജിനുകള്‍ നശിക്കുകയും നിരവധി റെയില്‍വേ ജീവനക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. റഷ്യന്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് സെപ്റ്റംബറില്‍ മാത്രം 5800ലധികം ട്രെയിന്‍ സര്‍വീസുകളില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കേണ്ടി വന്നതായി ഉക്രൈനിലെ ദേശീയ റെയില്‍വേ ഓപ്പറേറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഉക്രൈനില്‍ റഷ്യ നടത്തിയ വിവിധ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. കീവിലെ ചെര്‍നിഹിവ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ 15 വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും, പത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സൈനികന്‍ ഡിമിട്രോ ബ്രിജിന്‍സ്‌കി പറഞ്ഞു. മധ്യ ഉക്രൈനിലെ ക്രെമെന്‍ചുക് നഗരത്തില്‍ ബഹുനില കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നതിനെത്തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെടുകയും, ആറ് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഗവര്‍ണര്‍ അറിയിച്ചു.Content Highlights: Thirteen people were killed in a Russian drone attack on the Dnipro railway station platform in Ukraine. President Zelensky called it a terrible attack and reiterated that sanctions against Moscow will remain. Further Russian strikes across Ukraine left five more dead, including teenagers.