മലപ്പുറം| എസ് എഫ് ഐ നേതാക്കളെ ആശുപത്രിയിലിട്ട് മര്‍ദിച്ച് എം എസ് എഫ് പ്രവര്‍ത്തകര്‍. എസ് എഫ് ഐ മലപ്പുറം ജില്ല സെക്രട്ടറി എന്‍ ആദില്‍, പ്രസിഡണ്ട് എം സുജിന്‍ എന്നിവര്‍ക്ക് പരുക്കേറ്റു.ആദില്‍ന്റെ ഇടതു കൈ ഒടിഞ്ഞു. സുജിന്റെ മൂക്കിന്റെ എല്ല് പൊട്ടി. ഇന്നലെ രാത്രി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയായിരുന്നു അക്രമം. ആക്രമത്തിന് നേതൃത്വം നല്‍കിയത് എം എസ് എഫ് ജില്ല പ്രസിഡണ്ട് ഫര്ഹാന്, സെക്രട്ടറി പി കെ മുബഷിര്‍, സംസ്ഥാന സെക്രട്ടറി സഫ് വാന്‍ എന്ന് എസ് എഫ് ഐ നേതാക്കള്‍ ആരോപിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്റ്റുഡന്‍സ് യൂണിയന് തിരഞ്ഞെടുപ്പിനിടെ ഇന്നലെയായിരുന്നു ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ആദിലിനെയും ജില്ലാ സെക്രട്ടറി സുജിനെയും ആക്രമിച്ചത്. സുജിനും ആദിലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ എസ്എഫ്ഐ പൊലീസില്‍ പരാതി നല്കി.Content Highlights: SFI Malappuram district secretary N Adil and president M Sujin were brutally attacked inside a private hospital in Chelari. The attack followed clashes during Calicut University campus union elections. SFI alleged that MSF leaders led the attack and lodged a police complaint.