റിയാദ് | തലസ്ഥാന നഗരിയിലെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമുള്ള വന്‍കിട റോഡ് വികസന പദ്ധതികളുമായി സൗദി അറേബ്യ മുന്നോട്ട്. റിയാദിലെ പ്രമുഖ പാതയായ ഷെയ്ഖ് ജാബര്‍ അല്‍-അഹ്മദ് അല്‍-സബാഹ് റോഡിന്റെ മൂന്ന് കിലോമീറ്റര്‍ ഭാഗം അത്യാധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി 1.13 ബില്യണ്‍ സൗദി റിയാലിന്റെ കരാറാണ് റോയല്‍ കമ്മീഷന് ഫോര്‍ റിയാദ് സിറ്റി (RCRC) അനുവദിച്ചിരിക്കുന്നത്.റിയാദിലെ സെക്കന്‍ഡ് ഈസ്റ്റേണ്‍ റിങ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും അതിനെ കിംഗ് സല്മാന് റോഡുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ 3 അത്യാധുനിക ഇന്റര്‍സെക്ഷനുകള്‍ (ഫ്ലൈഓവറുകള്‍), ഒരു ഭൂഗര്‍ഭ തുരങ്കം എന്നിവ നിര്‍മ്മിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും യാത്രാസമയം ഗണ്യമായി കുറയ്ക്കാനും സാധിക്കും.റിയാദ് നഗരത്തെ ലോകത്തിലെ ഏറ്റവും മികച്ചതും സുസ്ഥിരവുമായ ലോജിസ്റ്റിക്സ് ആന്‍ഡ് ട്രാന്സ്പോര്ട്ടേഷന് ഹബ്ബാക്കി മാറ്റാനുള്ള സഊദി വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നത്.Content Highlights:The Royal Commission for Riyadh City awarded a 1.13 billion Saudi Riyal contract to upgrade a three-kilometer stretch of Sheikh Jaber Al-Ahmad Al-Sabah Road. The project includes three intersections, flyovers, and an underground tunnel to connect the Second Eastern Ring Road with King Salman Road.