എംഎൽഎമാർക്കും മന്ത്രിമാർക്കും പിന്നാലെ തദ്ദേശ ജനപ്രതിനിധികൾക്കും ഓണറേറിയം വർധനയ്ക്ക് നീക്കം

Wait 5 sec.

എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിച്ചതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയവും വർധിപ്പിക്കാൻ സർക്കാർ നീക്കം. പുതുക്കിയ നിരക്കിലുള്ള ഓണറേറിയം അടുത്ത വർഷം ജനുവരി ഒന്നുമുതൽ നൽകാനാണ് ആലോചന.ഓണറേറിയം വർധന പഠിക്കാൻ കഴിഞ്ഞ ജൂലൈയിൽ സമിതിയെ നിയോഗിച്ചിരുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭയിൽ അറിയിച്ചു. സമിതിയുടെ ശുപാർശകൾ പരിശോധിച്ചശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി. നിലവിൽ ലഭിക്കുന്ന ഓണറേറിയം അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ലുകൾക്കും മുൻ എംഎൽഎമാരുടെ പെൻഷൻ വർധനയ്ക്കുള്ള ബില്ലിനും നിയമസഭ അംഗീകാരം നൽകി. 2018ലാണ് ശമ്പളവും അലവൻസുകളും അവസാനമായി പരിഷ്കരിച്ചതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.എംഎൽഎമാരുടെ ശമ്പളവർധന നടപ്പാക്കിയ സർക്കാരിനെ അഭിനന്ദിച്ച സ്പീക്കർ, ഓരോ അംഗത്തിനും ഒരു പേഴ്സണൽ അസിസ്റ്റന്റിനെക്കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തുടർന്ന് നടപടികൾ പൂർത്തിയാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.The post എംഎൽഎമാർക്കും മന്ത്രിമാർക്കും പിന്നാലെ തദ്ദേശ ജനപ്രതിനിധികൾക്കും ഓണറേറിയം വർധനയ്ക്ക് നീക്കം appeared first on ഇവാർത്ത | Evartha.