ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു

Wait 5 sec.

കോന്നി | തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ സഞ്ചരിച്ച കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂര്‍-കൂടലിലാണ് അപകടമുണ്ടായത്.കലഞ്ഞൂര്‍ ഐ എച്ച് ആര്‍ ഡി കോളജിലെ വിദ്യാര്‍ഥി കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. ഇളകൊള്ളൂര്‍ കുന്നക്കാട്ട് വീട്ടിലെ അംഗമാണ്.ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ കൃഷ്ണ നന്ദുവിനെ ഉടന്‍ കോന്നിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.Content Highlights: A student lost their life in a tragic road accident after being hit by the vehicle of the Devaswom Board President. Local authorities have arrived at the scene to initiate a formal investigation into the incident. Further details regarding the investigation and official statements are awaited.