മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് സമീപം ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; കനേഡിയന്‍ പൗരന്‍ അറസ്റ്റില്‍

Wait 5 sec.

എറണാകുളം|മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് സമീപം ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കനേഡിയന്‍ പൗരന്‍ പിടിയില്‍. അശുകുമാര്‍ ഖന്നയാണ് പിടിയിലായത്. ഒരു വര്‍ഷത്തിനിടെ നാല് പ്രാവശ്യം അശുകുമാര്‍ ഈ പ്രദേശങ്ങളില്‍ ഡ്രോണ്‍ പറത്തിയെന്ന പോലീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതേസമയം, മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവമുണ്ടായിരുന്നു. കേസില്‍ പ്രതി എബിന്‍ പോളിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം മാര്‍ക്കറ്റ് റോഡില്‍ കടവുംഭാഗത്തുള്ള സിനഗോഗിന് മുന്നിലാണ് എബിന്‍ തീയിട്ടത്. സംഭവത്തില്‍ എബിനെതിരെ യുഎപിഎ ചുമത്തി അന്വേഷണം പുരോഗമിക്കുകയാണ്.Content Highlights: A Canadian national was arrested for illegally flying a drone near the Mattancherry Jewish Synagogue in Kochi. Police revealed that he had operated drones in the high-security area four times in a year. The incident comes amid heightened security following a recent arson case near the synagogue.