കൊച്ചി| ചേരാനല്ലൂരില്‍ വാഹനമിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസിക്യൂട്ടറാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ മന്ത്രി ചേർത്തുനിർത്തി. ഭദ്രകീര്ത്തി തനിക്ക് മകളെ പോലെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കേസ് ശരിയായ ദിശയില്‍ പോകും. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. നീതിയും നിയമവും എല്ലാവര്ക്കും ഒരുപോലെയാണ്. ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പം എല്ലാവരും ഉണ്ടാകും. അപ്പീലിലെ പ്രോസിക്യൂഷന് പിഴവ് ഗുരുതരമല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. പോലീസ് പരിശോധനയില്‍ ആരും പരാതി പറയരുതെന്നും മന്ത്രി പറഞ്ഞു. നിയമങ്ങള്‍ കാര്യക്ഷമമല്ല എന്ന പരാതികളുണ്ട്. ട്രാഫിക് അപകടങ്ങളിലെ നിയമത്തില്‍ പലരും പോരായ്മ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമപരിഷ്കരണം ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.Content Highlights: Home Minister Ramesh Chennithala visited the family of Cheranalloor accident victim Jayabalakrishnan. He assured that the family’s preferred lawyer will be appointed as public prosecutor. The Minister emphasized strict action against drunk driving and stated that traffic law reforms are being considered.