മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽപ്പെട്ട 19 വിദ്യാർത്ഥികൾക്ക് ചരിത്ര നേട്ടം. സ്കൂളിലെ ആറ് സ്കൗട്ടുകളും 13 ഗൈഡുകളും ഈ വർഷത്തെ അഭിമാനകരമായ രാജ്യ പുരസ്കാർ അവാർഡിന് യോഗ്യത നേടി. ഭാരതീയ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ഓവർസീസ് ഓക്സിലിയറി യൂണിറ്റ് വഴി ബഹ്റൈനിൽ നിന്നുള്ള ഒരു ബാച്ച് ഈ വിശിഷ്ട ആഗോള അംഗീകാരത്തിന് അർഹരാകുന്നത് ഇതാദ്യമായാണ്.ഇക്കഴിഞ്ഞ ജൂലൈയിൽ കർണാടകയിലെ ദൊഡ്ഡബെല്ലാപ്പൂരിലുള്ള സംസ്ഥാന പരിശീലന കേന്ദ്രത്തിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ദേശീയ ആസ്ഥാനം നടത്തിയ രാജ്യ പുരസ്കാര പരീക്ഷാ ക്യാമ്പ് വിദ്യാർത്ഥികൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വിദ്യാർത്ഥികളുടെ അച്ചടക്കം, കഠിനാധ്വാനം, പ്രായോഗിക ആയോധന-പരിശീലന കഴിവുകൾ എന്നിവയെ മാനിച്ചാണ് അവാർഡ് ദാനം.രാജ്യ പുരസ്കാർ സ്കൗട്ട്സ് അവാർഡ് ജേതാക്കൾ: ജതിൻ ജംഗിർ, അഭിഷേക് അഭിലാഷ്, മുഹമ്മദ് ഷഹബാസ് മൂസ, അയാൻ അബ്ദുൾ ഷുക്കൂർ, ബെർഹാനു ഇബെൻലാൽ, മോറിസ് വർഗീസ് മോൻസി.രാജ്യ പുരസ്കാർ ഗൈഡ്സ് അവാർഡ് ജേതാക്കൾ: ആൻ പോൾ, സാക്ഷി ഗണേഷ് ഭട്ട്, ദക്ഷ ശ്രീഷ വിജേഷ്, നിസി സൂസൻ ഡിജു, നീലാംബരി നൈജു, സെയ്റ പോൾ കൈതാരത്ത്, വർഷിണി പ്രഭാകരൻ, ശ്രേയ പ്രശാന്ത് കാർക്കള, സാത്വിക വ്യാസ്, നേഹ സാറ ഡിജു, ജോവെറ്റ ആന്റണി, ഹിരൺമയി അയ്യപ്പൻ നായർ, നിഹാര ലിതീഷ് പണിക്കർ.ചരിത്രനേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും സ്കൗട്ട് മാസ്റ്റർ ആർ. ചിന്നസാമിയെയും സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, അക്കാദമിക അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ എന്നിവരും ഭരണസമിതി അംഗങ്ങളും അഭിനന്ദിച്ചു.The post ഇന്ത്യൻ സ്കൂൾ ബഹ്റൈന് ചരിത്ര നേട്ടം; 19 വിദ്യാർത്ഥികൾക്ക് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ‘രാജ്യ പുരസ്കാർ’ അവാർഡ് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.