സമസ്ത സെന്റിനറി: വെര്‍ച്വല്‍ റാലി ഇന്ന്

Wait 5 sec.

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒരു നൂറ്റാണ്ട് നീണ്ട സാംസ്‌കാരിക, ആത്മീയ സംഭാവനകള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ഇന്ന് (ഒക്ടോബര്‍ 30, വെള്ളി) വിപുലമായ ‘വെര്‍ച്വല്‍ റാലി’ സംഘടിപ്പിക്കുന്നു. സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേവലം നാല് മണിക്കൂര്‍ കൊണ്ട് ഒരുകോടി ജനങ്ങളിലേക്ക് സെന്റിനറി ദൗത്യം എത്തിക്കുകയാണ് ഈ ബൃഹദ് ഡിജിറ്റല്‍ മുന്നേറ്റത്തിന്റെ ലക്ഷ്യം.വൈകീട്ട് 5:30 മുതല്‍ രാത്രി 9:30 വരെ നീളുന്ന വെര്‍ച്വല്‍ റാലിയില്‍ സമസ്തയുടെയും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം തുടങ്ങിയ ഘടകകക്ഷി സംഘടനകളുടെയും നേതൃത്വത്തില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളും അണിനിരക്കും. സംസ്ഥാനത്തുടനീളം 725 ടീമുകളിലായി ഒന്നര ലക്ഷത്തോളം ഡിജിറ്റല്‍ വളണ്ടിയര്‍മാരാണ് വെര്‍ച്വല്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരക്കുന്നത്. എസ് എസ് എഫ് സെക്ടര്‍ ഘടകങ്ങളുടെ ഏകോപനത്തില്‍ രൂപവത്കരിച്ച പ്രത്യേക ടീമുകളാണ് പ്രാദേശിക തലത്തില്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ നയിക്കുന്നത്.സംസ്ഥാനത്തുടനീളം ഒരേസമയം സെന്റിനറി സന്ദേശങ്ങള്‍ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ തരംഗമാക്കാനും പൊതുജനശ്രദ്ധയില്‍ എത്തിക്കാനുമാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഔദ്യോഗിക പേജുകള്‍ക്ക് പുറമെ വിപുലമായ ഓണ്‍ലൈന്‍ ശൃംഖല വഴിയും സന്ദേശങ്ങളും പോസ്റ്ററുകളും പൊതുജനങ്ങളിലേക്ക് എത്തിക്കും. രാത്രി 9.30 ന് വെര്‍ച്വല്‍ റാലിക്ക് സമാപനമാകും.Content Highlights:The virtual rally organized as part of the Samastha Centenary celebrations takes place today. Thousands of delegates and Islamic scholars across the globe are participating digitally. Top leaders will address the gathering during this grand online event marking 100 years of service.