കോഴിക്കോട് | മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം ഖാലിദിന് നല്ലളം പൗരാവലി സ്വീകരണം നല്കുന്നു. നല്ലളം ഉറൂബ് ലൈബ്രറിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.നാളെ ഒക്ടോബര്‍ 31 ന് വൈകിട്ട് 4.30 ന് നല്ലളം ഫാമിലി പാലസില്‍ വെച്ച് നടക്കുന്ന സ്വീകരണ സമ്മേളനം വ്യവസായ/ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ബേപ്പൂര്‍ നിയോജക മണ്ഡലം എം എല്‍ എ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.കോഴിക്കോട് കോര്പറേഷന് മേയര്‍ ഒ സദാശിവന് പ്രശസ്തിപത്രം സമര്‍പ്പിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി/സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.Content Highlights: A civic reception is being organized by the people of Nallalam to honor M Khalid. The event brings together local citizens and community leaders to recognize his contributions. Details regarding the venue and timing have been announced by the organizing committee.