കെ എസ് ഇ ബി ജീവനക്കാരും കരാര്‍ തൊഴിലാളികളും അനിശ്ചിതകാല പണിമുടക്കിലേക്ക്; സംഘാടക സമിതി രൂപവത്കരിച്ചു

Wait 5 sec.

കോഴിക്കോട് | വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് ഇ ബി ജീവനക്കാരും കരാര്‍ തൊഴിലാളികളും നവംബര്‍ രണ്ട് മുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കുവാന്‍ സംഘാടക സമിതി രൂപവത്കരിച്ചു. സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ നടപ്പിലാക്കുക, 2026 ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉടന്‍ നടപ്പിലാക്കുക, അന്യായമായി സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാര്‍ക്കെതിരായ നടപടി പിന്‍വലിക്കുക, കരാര്‍ തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു), കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) എന്നിവ സംയുക്തമായി ഇ ഇ എഫ് ഐ ബാനറിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എം അബ്ദുല്‍ അക്ബര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ പ്രമോദ് സ്വാഗതം പറഞ്ഞു. എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ ദൈത്യേന്ദ്രന്‍, എല്‍ ഐ സി യൂണിയന്‍ നേതാവ് ശ്രീരാം, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി വി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു. കോഴിക്കോട് ഡിവിഷന്‍ സെക്രട്ടറി ആര്‍ എസ് അഭിലാഷ് നന്ദി പറഞ്ഞു.Content Highlights: KSEB employees and contract workers have decided to launch an indefinite strike over pending demands. An organizing committee has been formed to spearhead and coordinate the protest actions. The move is expected to impact electricity services across the state if unresolved.