ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി ഹാഫിള് അമീന്‍ മയ്യില്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്തു

Wait 5 sec.

കോഴിക്കോട് | ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി ഹാഫിള് അമീന്‍ മയ്യില്‍ രചിച്ച ‘ചിത്താരി ഹംസ മുസ്‌ലിയാര്‍’ ജീവചരിത്ര പഠന പുസ്തകം പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റും സമുന്നത നേതൃത്വവുമായിരുന്ന ചിത്താരി ഹംസ മുസ്‌ലിയാരുടെ ജീവിതം, വൈജ്ഞാനിക സംഭാവനകള്‍, ആത്മീയ നേതൃത്വം എന്നിവയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മലൈബാര്‍ പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന ‘മേക്കേഴ്സ് ഓഫ് ഇസ്‌ലാം ഇന്‍ മലബാര്‍’ സിരീസിന്റെ ഭാഗമായുള്ള പത്താമത് പുസ്തകമാണിത്.തളിപ്പറമ്പ് നാടുകാണി അല്‍ മഖറില്‍ നടന്ന ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, അല്‍മഖര്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ ഹാജിക്ക് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. സമസ്ത മുശാവറ അംഗം പരിയാരം അബ്ദുറഹ്മാന്‍ ബാഖവി, കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഗഫൂര്‍ ബാഖവി കാമില്‍ സഖാഫി ചടങ്ങില്‍ സംബന്ധിച്ചു.ജാമിഅ മദീനത്തുന്നൂര്‍ ബാച്ചിലര്‍ നാലാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയായ അമീനിന് നേരത്തെ ജൂനിയര്‍ മീം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ മയ്യില്‍ സ്വദേശികളായ അബ്ദുറഹ്മാന്‍-സമീറ ദമ്പതികളുടെ മകനാണ്.Content Highlights: Hafiz Ameen Mayyil, a student of Jamia Madinathunnoor, has authored a new book. The official book release event gathered prominent literary figures and scholars. This publication marks a proud milestone for the young writer.