പാലക്കാട്| പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോന്‍പാറയില്‍ രണ്ടു കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയായ മാതാവ് നിവേദ്യയുടെ ആണ് സുഹൃത്ത് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു. പ്രതി നിവേദ്യ താമസിച്ച വാടക വീടിന്റെ അടുത്തുള്ള ആളാണ് പോലീസിന്റെ പിടിയിലായത്.ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ജെനിഫര്‍(5), റോബിന് (3) എന്നിവര്‍ വീടിന് മുന്നിലെ കുളിമുറിയിലെ സിമന്റ് ടാങ്കില്‍ വീണ് മരിച്ചത്. കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ കുടുംബാംഗങ്ങള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയതും മാതാവ് കുറ്റസമ്മതം നടത്തുകയും ചെയ്തത്. കുട്ടികളുടെ പിതാവ് ജോണ്‍ കുമാര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത സമയത്ത് തനിക്ക് ജോലിക്ക് പോകണമെന്നും കുട്ടികള്‍ അതിന് തടസ്സമാകുന്നുവെന്നുമായിരുന്നു മാതാവ് നിവേദ്യ പറഞ്ഞത്. തനിക്ക് മോഡലിങിന് പോകാനാണ് താത്പര്യം. സ്വതന്ത്രമായ ജീവിതത്തിന് മക്കള്‍ തടസ്സമാണെന്നും മാതാവ് വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം ഇന്നാണ് പോലീസിന് നിവേദ്യയെ കസ്റ്റഡിയില്‍ കിട്ടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആണ്‍സുഹൃത്തിന്റെ പങ്ക് പുറത്തുവന്നിരിക്കുന്നത്.Content Highlights: Police detained the male friend of Nivedya, the mother accused in the murder of her two children in Palakkad Kozhinjampara. Investigators confirmed his direct involvement in the crime. The victims were found dead in a water tank on September 29, leading to a detailed police inquiry.