ന്യൂഡല്‍ഹി|സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ക്ഷമാപണം നടത്തി ശിവസേനാ (യുബിടി) എംപി സഞ്ജയ് റാവത്ത്. ക്രിമിനല്‍ കോടതിയലക്ഷ്യ കേസിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ക്ഷമാപണ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോടതിയുടെ അന്തസ്സും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുവെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.അതേസമയം, സത്യവാങ്മൂലം ഔദ്യോഗികമായി കോടതി റെക്കോര്‍ഡുകളില്‍ എത്തിയിട്ടില്ലെന്നും നവംബര്‍ 17ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി ബാര്‍ അസോസിയേഷന് നല്കിയ പരാതിയിലാണ് കേസ്.സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ ബിജെപിയുടെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. മുഖ്യമന്ത്രിമാര്‍ നടത്തുന്ന വിരുന്നുകളില്‍ പങ്കെടുക്കാറുമുണ്ടെന്നായിരുന്നു റാവത്തിന്റെ ആരോപണം. ഭരണപക്ഷ നേതാക്കളെ കാണാന്‍ മടിയില്ലാത്ത ജഡ്ജിമാര്‍ക്ക് പ്രതിപക്ഷ നേതാക്കളെ കാണാന്‍ തടസ്സമെന്താണെന്നും സഞ്ജയ് റാവത്ത് ചോദിച്ചിരുന്നു.Content Highlights: Shiv Sena UBT MP Sanjay Raut submitted an unconditional apology to the Supreme Court for remarks against Chief Justice Surya Kant. The court directed him to appear in person on November 17 after noting the affidavit was not yet on record. The case stems from a Supreme Court Bar Association plea.