കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത മൂന്നു ശതമാനം കൂടി ഉയര്‍ത്തും

Wait 5 sec.

ന്യൂഡല്‍ഹി| കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ദീപാവലി സമ്മാനമായി ക്ഷാമബത്തമൂന്നു ശതമാനം കൂടി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. 2026 ജൂലൈ മുതലുള്ള കുടിശ്ശികയിലാണ് വര്‍ധന നടപ്പാക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമുള്ള ഫോര്‍മുല അടിസ്ഥാനമാക്കിയാണ് ഈ വര്‍ധന. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ 12 മാസത്തെ ശരാശരി കണക്കാക്കിയാണ് ഡി എ പരിഷ്‌കരിക്കുന്നത്.ഇതോടെ ആകെ ക്ഷാമബത്ത നിലവിലെ 60 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയരും. ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള നാല് മാസത്തെ കുടിശ്ശിക തുക നവംബറിലെ ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് ലഭിക്കും.ഈ തീരുമാനം വഴി സര്‍ക്കാര്‍ ഖജനാവിന് പ്രതിവര്‍ഷം 10,016.10 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. ഏകദേശം 48.54 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.71 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.പുതിയ മാറ്റത്തോടെ ജീവനക്കാരുടെ പ്രതിമാസ വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാകും. ഇതോടെ അടിസ്ഥാന ശമ്പളം 18,000 രൂപയുള്ള ഒരു ജീവനക്കാരന് പ്രതിമാസം 540 രൂപയുടെ അധിക നേട്ടമുണ്ടാകും. 29,200 രൂപ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് പ്രതിമാസം 876 രൂപയുടെ വര്‍ധനവും ലഭിക്കും.Content Highlights:The Union Cabinet approved a 3 percent increase in Dearness Allowance for central government employees and pensioners ahead of Diwali. Effective retrospectively from July 2026, the total DA increases from 60 to 63 percent based on 7th Pay Commission recommendations. The hike will cost 10,016.10 crore rupees annually, benefiting 48.54 lakh employees and 68.71 lakh pensioners