പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ചെന്നക്കേസ്; ഒളിവിലായിരുന്ന യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി കീഴടങ്ങി

Wait 5 sec.

കാസര്‍ഗോഡ്|പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ചെന്നക്കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി ടൗണ്‍ കാസര്‍ഗോഡ് പോലീസില്‍ കീഴടങ്ങി. കേസില്‍ ഖാദര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഖാദര്‍ കീഴടങ്ങിയത്. ഖാദര്‍ കഴിഞ്ഞ നാലു മാസമായി ഒളിവിലായിരുന്നു.നേരത്തെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഖാദര്‍ കരിപ്പൊടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിന്റെ ഗൗരവവും പ്രതിക്കെതിരായ മുന്‍കാല കേസുകളും പരിഗണിച്ചാണ് കോടതികള്‍ ജാമ്യം നിഷേധിച്ചിരുന്നത്.പന്നിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ ആക്രമിച്ച സംഭവത്തിലാണ് ഖാദറിനെതിരെ പോലീസ് കേസെടുത്തത്. ഖാദറിന് പുറമെ റാഷിദ് എന്ന സാക്കി, അഷ്റഫ് എന്നിവര്‍ക്കെതിരെയും കാസര്‍ഗോഡ് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ഗള്‍ഫില്‍ വെച്ചുനടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം.ആക്രമണത്തില്‍ അബ്ദുല്‍ അഹദിന് മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഖാദറും സംഘവും ചേര്‍ന്ന് ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും അഹദ് പോലീസില്‍ പരാതിപ്പെട്ടിരുന്നു.Content Highlights: YouTuber Khader Karippodi surrendered to Kasaragod Town Police after the Supreme Court rejected his anticipatory bail in an NRI businessman attack case. He was absconding for four months following the assault on Abdul Ahad over Gulf financial disputes. Police have initiated further proceedings.