സംസ്ഥാന സ്‌കൂള്‍ കായികമേള: അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന്റെ കുതിപ്പ്; തൊട്ടുപിന്നില്‍ പാലക്കാട്

Wait 5 sec.

കോഴിക്കോട്| സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍പട്ടത്തിനായുള്ള പോരാട്ടം ആവേശകരമാകുന്നു. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം 75 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഏഴ് പോയിന്റിന്റെ വ്യത്യാസത്തില്‍ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. 46 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ്. മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ചാമ്പ്യന്‍പട്ടത്തിനായുള്ള പോരാട്ടവും ശക്തമാവുകയാണ്.ഏഴ് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 25 മെഡലുകളാണ് മലപ്പുറം ഇതുവരെ സ്വന്തമാക്കിയത്. ഏഴ് സ്വര്‍ണവും ആറ് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. ആറ് സ്വര്‍ണവും നാല് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ 14 മെഡലുകളാണ് തിരുവനന്തപുരത്തിന്റെ സമ്പാദ്യം.അത്‌ലറ്റിക്‌സിലെ ആകെ 96 ഇനങ്ങളില്‍ 36 എണ്ണം പൂര്‍ത്തിയായി. വ്യാഴാഴ്ച നടന്ന ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നടത്തമത്സരങ്ങളില്‍ സ്വര്‍ണമുള്‍പ്പെടെ മൂന്ന് മെഡലുകള്‍ നേടി മലപ്പുറം മുന്നേറ്റം തുടര്‍ന്നു. രണ്ട് ഇനങ്ങളിലുമായി 11 പോയിന്റും ജില്ല സ്വന്തമാക്കി.സ്‌കൂള്‍ വിഭാഗത്തില്‍ 22 പോയിന്റുമായി കടകശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് ഒന്നാം സ്ഥാനത്താണ്. 21 പോയിന്റുമായി ആലത്തിയൂര്‍ കെ എച്ച് എം എച്ച് എസ് തൊട്ടുപിന്നിലുണ്ട്.അതേസമയം, ഓവറോള്‍ ചാമ്പ്യന്‍പട്ടത്തിനായുള്ള പോരാട്ടത്തില്‍ 1,914 പോയിന്റുമായി തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്.Content Highlights: Defending champions Malappuram lead the athletics championship at the Kerala State School Sports Meet with 75 points. Palakkad follows closely in second place with 68 points, while Thiruvananthapuram is third. Out of 96 total events, 36 have been completed so far.