ചില വീടുകൾവീടുകളല്ല-കാലം ഒളിപ്പിച്ചുവെച്ചചില ഗന്ധങ്ങളാണ്…മഴ നനഞ്ഞ മണ്ണിന്റെ…ചാണകം മെഴുകിയ മുറ്റത്തിന്റെ..അടുക്കളയിൽ തിളച്ചിരുന്നകഞ്ഞിയുടെ..അതിനെല്ലാം മീതെഅമ്മൂമ്മയുടെ സ്നേഹത്തിന്റെ, ശാസനകളുടെ,കരുതലിന്റെഉറവ വറ്റാത്ത മണം.ഒരിക്കൽ,ആ മുറ്റത്ത്കാറ്റിനേക്കാൾ വേഗത്തിൽകുട്ടിക്കാലം ഓടിയിരുന്നു.ഉമ്മറപ്പടിയിൽവൈകുന്നേരങ്ങളെ എണ്ണിയിരുന്നചില കാത്തിരിപ്പുകൾ,അടുക്കളവാതിലിലൂടെഒളിച്ചോടിയെത്തിയചിരികൾ,രാത്രി വെളുക്കുവോളംപറഞ്ഞാലും തീരാത്തകഥകൾ…പിന്നെകാലം പതിയെവാതിലുകൾ അടച്ചു.കുഞ്ഞിക്കാലുകൾവലിയ വഴികളിലേക്കിറങ്ങി,ചിരികൾസ്വന്തമായി വേറെ വീടുകളിലേക്ക് കുടിയേറി.ഉമ്മറപ്പടിയിൽഒരു കസേര മാത്രംആരെയോ കാത്തിരുന്നു…ഇന്നും ചിലപ്പോൾആ തറവാടിന്റെ പടിവാതിൽ കടക്കുമ്പോൾകേൾക്കാം –ചുവരുകൾക്കുള്ളിൽഒളിപ്പിച്ചുവെച്ചഒരു പഴയ ചിരിയുടെ നേർത്ത ശബ്ദം.തൊടാം –മറന്നു പോയൊരു കൈത്തലത്തിന്റെ നേർത്തചൂട്.മണക്കാം –ഇനിയൊരിക്കലുംതിരികെ വരാത്തഒരു കാലത്തിന്റെ മണം.അതുകൊണ്ടാവാംഎത്ര ദൂരെയായാലുംനമ്മുടെ മനസ്സ്വഴിതെറ്റാതെതിരികെ ചെന്നെത്തുന്നത്,ആ പഴയ മുറ്റത്തേക്ക്..!തറവാട് –നമ്മൾ വിട്ടുപോന്ന വീടല്ല,നമ്മളിൽ നിന്ന്ഒരിക്കലും വിട്ടു പോകാത്തഒരു കുട്ടിക്കാലമാവുകയാണ്Content Highlights: This poetic piece captures the deep nostalgia and unforgettable scents associated with ancestral homes and childhood. It reflects on how time passes, children grow up, and houses become quiet resting places for old memories. Ultimately, the ancestral home remains a timeless part of our identity that our minds always long to return to.