മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാളിന്റെ ഒന്നാം ഭാഗം ഒക്ടോബര്‍ 23 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ദേവാലയത്തില്‍ വെച്ച് നടന്നു. “വിശ്വാസത്തിൽ വിതച്ച്, ക്യപയിൽ കൊയ്യാം” എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം.ഒക്ടോബര്‍ 30 വെള്ളിയാഴ്ച്ച രാവിലെ ബഹ്റൈൻ കേരളീയ സമാജത്തില്‍ വെച്ച് നടത്തുന്ന കുടുംബ സംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, ഗാനമേള, ഗെയിമുകള്‍, ഡാന്‍സ്, സൺഡേസ്ക്കൂള്‍ ക്വയറിന്റെ ഗാനങ്ങള്‍, സെന്റ് മേരീസ് ക്രിസ്ത്യന്‍ ഭജന്‍സ്, രുചികരമായ ഭക്ഷണ ശാലകള്‍, സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ വടം വലി മത്സരം എന്നിവയും പൊതു സമ്മേളനവും നടത്തപ്പെടുന്നതാണ്.ഗായകരായ ഗൗതം വിൻസെന്റും, വൈകാശ് വരവീണയും, ആതിര ജനകനും ചേർന്ന് നടത്തുന്ന മ്യൂസിക്കൽ ഇവന്റും, ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിലൂടെ പ്രശസ്തനായ അശ്വന്ത് അനിൽകുമാർ നയിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കുന്നതാണ്.ആദ്യ ഫലപ്പെരുന്നാളിന്റെ വിജയത്തിനായി കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ തോമസുകുട്ടി പി. എന്‍., സഹ വികാരി റവ. ഫാദര്‍ റിജോ ചാക്കോ, ട്രസ്റ്റി ജോണ്‍ കെ. പി., സെക്രട്ടറി കുരുവിള പാപ്പി, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ഷിബു സി. ജോര്‍ജ്ജ്, ജോയിന്റ് ജനറല്‍ കണ്‍വീനേഴ്സ് ബിനു പാപ്പച്ചന്‍, ബിനോജ് മാത്യൂ, സെക്രട്ടറി ജിനു വര്‍ഗ്ഗീസ് എന്നിവരുടെ നേത്യത്വത്തില്‍ മുന്നുറിലധികം അംഗങ്ങള്‍ ഉള്ള ഒരു കമ്മിറ്റി പ്രവര്‍ത്തിച്ച് വരുന്നു. ഏവരേയും ഈ ആദ്യ ഫലപ്പെരുന്നാളിലേക്ക് സ്വാഗതം ചെയ്യുന്നതായി പബ്ലിസിറ്റി കണ്‍വീനര്‍ ബിനു മാത്യു ഈപ്പന്‍ അറിയിച്ചു.The post സെന്റ് മേരീസ് കത്തീഡ്രലില് ആദ്യ ഫലപ്പെരുന്നാള് ആരംഭിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.