യു എ ഇ പതാക ദിനാഘോഷം: നവംബര്‍ മൂന്നിന് ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

Wait 5 sec.

ദുബൈ | യു എ ഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ മൂന്നിന് രാജ്യത്തൊട്ടാകെ ദേശീയ പതാക ഉയര്‍ത്താന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു. രാജ്യത്തോടുള്ള അഗാധമായ സ്നേഹവും ഐക്യവും വിശ്വസ്തതയും പ്രഖ്യാപിക്കുന്ന അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.രാജ്യത്തെ പൗരന്മാരും പ്രവാസികളും ഒരുപോലെ ഈ സുപ്രധാന ദിനാഘോഷത്തില്‍ പങ്കുചേരണം. സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം ഒത്തുചേര്‍ന്ന് ദേശീയ പതാക വാനോളമുയര്‍ത്തണമെന്ന് ശൈഖ് മുഹമ്മദ് രാജ്യവാസികളോട് ആവശ്യപ്പെട്ടു. പതാക ദിനം രാജ്യത്തിന്റെ പുരോഗതിക്കും ഐക്യത്തിനും വേണ്ടിയുള്ള പ്രതിബദ്ധത പുതുക്കുന്നതിനുള്ള മികച്ച അവസരമാണെന്നും സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ജനങ്ങള്‍ ഇതില്‍ പങ്കാളികളാകണമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ അഭിമാനത്തിനും അതിവേഗത്തിലുള്ള വളര്‍ച്ചക്കുമായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന അസുലഭ നിമിഷമാണിത്. ‘രാജ്യം നീണാള്‍ വാഴട്ടെ, പതാക ഉയര്‍ന്നു പറക്കട്ടെ’ അദ്ദേഹം സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.Content Highlights: Sheikh Mohammed bin Rashid Al Maktoum has called upon all UAE citizens, ministries, and institutions to raise the national flag on November 3 at 11:00 AM. The annual observance honors the nation’s unity, achievements, and identity across all emirates.