കോയമ്പത്തൂരിൽ തൃഷയ്ക്ക് വൻ വരവേൽപ്പ്; രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ വീണ്ടും സജീവം

Wait 5 sec.

നടി തൃഷ കൃഷ്ണന്റെ കോയമ്പത്തൂർ സന്ദർശനവും ആരാധകരുടെ വൻ സ്വീകരണവും തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു. മൊബൈൽ ഷോറൂം ഉദ്ഘാടനത്തിനെത്തിയ താരത്തെ കാണാൻ ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടി. തുറന്ന വാഹനത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്ന തൃഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമായത്.തൃഷ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരുമെന്ന തരത്തിലുള്ള ചർച്ചകളും ഉയരുന്നുണ്ട്. എന്നാൽ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് താരം വ്യക്തമായ പ്രതികരണം നടത്തിയില്ല. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് തൃഷ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല.The post കോയമ്പത്തൂരിൽ തൃഷയ്ക്ക് വൻ വരവേൽപ്പ്; രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ വീണ്ടും സജീവം appeared first on ഇവാർത്ത | Evartha.