അത്‌ലറ്റിക്സിൽപാലക്കാടൻ കുതിപ്പ്

Wait 5 sec.

കുന്ദമംഗലം (കോഴിക്കോട്) | സംസ്ഥാന സ്‌കൂൾ കായിക മേളയിൽ അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ പാലക്കാടിന്റെ മുന്നേറ്റം. ഇന്നലെ 13 മത്സരങ്ങൾ പൂർത്തിയായപ്പോൾ 29 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്താണ്. നാല് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും പാലക്കാട് കരസ്ഥമാക്കി. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി 26 പോയിന്റുമായി മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. ഒരു സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി 13 പോയിന്റുമായി തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്.ജൂനിയർ ബോയ്സ് 400 മീറ്ററിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ ശ്രീഹരി മീറ്റ് റെക്കോർഡ് (47.84) കുറിച്ചു. 2017ലെ അഭിഷേക് മാത്യുവിന്റെ 48:88 എന്ന സമയം മറികടന്നാണ് റെക്കോർഡിട്ടത്. ജൂനിയർ ബോയ്‌സ് 400 മീറ്റർ പ്രാഥമിക റൗണ്ടിൽ കോട്ടയം സി കെ എം എച്ച് എസ് എസിലെ വിഷ്ണുയാദവ് റെക്കോർഡ് പ്രകടനം കാഴ്ചവെച്ചു.ദീർഘദൂരത്തിൽ പാലക്കാടൻ കുതിപ്പ് കോഴിക്കോട്ടും പ്രകടമായി. ജൂനിയർ ആൺകുട്ടികളുടെ 3,000 മീറ്ററിൽ കെ എസ് ആരോമലും ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ ലയന കൃഷ്ണയും മെഡൽ നേടി. സീനിയർ ആൺകുട്ടികളുടെ 3,000 മീറ്ററിൽ പാലക്കാടിനെ അട്ടിമറിച്ച് മലപ്പുറം ആദ്യ സ്വർണം നേടി. മലപ്പുറം കുറ്റിപ്പുറം എം എസ് എം എച്ച് എസ് എസിലെ വി വൈഷ്ണവിനാണ് സ്വർണം. സീനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ സോന മോഹൻ സ്വർണം നേടി.Content Highlights: Palakkad took the lead in athletics at the Kerala State School Sports Meet with 29 points, followed by Malappuram in second place. Srihari of GV Raja Sports School broke the meet record in the junior boys 400m event. Palakkad athletes dominated long-distance races as action continued in Kozhikode.