കർണാടക എസ് ഐ ആർ;ഒരു കോടി വെട്ട്

Wait 5 sec.

ബെംഗളൂരു | കർണാടകയിൽ വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ് ഐ ആർ) ശേഷം പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ 99.32 ലക്ഷം പേരുകൾ പുറത്ത്. ഇതോടെ സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 5.54 കോടിയിൽ നിന്ന് 4.55 കോടിയായി കുറഞ്ഞു. 17.9 ശതമാനത്തിന്റെ കുറവാണ് വോട്ടർമാരുടെ എണ്ണത്തിലുണ്ടായതെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു.ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ നിന്ന് ഒരു കോടിയിലേറെ പേരുകൾ ഒഴിവാക്കിയിരുന്നു. അന്തിമ പട്ടിക തയ്യാറാക്കുന്നതിനിടെ 8.6 ലക്ഷത്തിലേറെ പേരുകൾ വീണ്ടും ഉൾപ്പെടുത്തി. വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ വെള്ളിയാഴ്ചക്ക് ശേഷം ഫോം 6 വഴി അപേക്ഷിച്ചവരെ, മൂന്ന് മാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന അനുബന്ധ പട്ടികകളിൽ ഉൾപ്പെടുത്തും.സംസ്ഥാനത്ത് 5.54 കോടി പേരുടെ എണ്ണൽ ഫോമുകളാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ 4.46 കോടി പേരുടെ ഫോമുകൾ ഒപ്പിട്ട് ബൂത്ത് ലെവൽ ഓഫീസർമാർ(ബി എൽ ഒ)ക്ക് സമർപ്പിച്ചു. ഇവരെ ഉൾപ്പെടുത്തിയാണ് ആഗസ്റ്റ് 24ന് കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടികയിൽ 2,25,40,493 പുരുഷന്മാരും 2,29,12,355 സ്ത്രീകളും 2,841 ഭിന്നലിംഗക്കാരുമുണ്ട്. 18- 19 പ്രായവിഭാഗത്തിൽ 6.83 ലക്ഷം വോട്ടർമാരാണുള്ളത്. ഒഴിവാക്കിയവരിൽ 1,24,327 പേർ സ്ഥിരമായി താമസസ്ഥലം മാറിയവരാണ്. 61,960 പേരെ ‘മറ്റുള്ളവർ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇതിനു പുറമേ, 1,091 മരിച്ച വോട്ടർമാരുടെയും 762 ഇരട്ടപ്പേരുകളുടെയും 184 ഹാജരാകാത്ത വോട്ടർമാരുടെയും പേരുകൾ നീക്കം ചെയ്തു. ഈ വിഭാഗങ്ങളിലായി ആകെ 1,88,324 പേരാണുള്ളത്. നോട്ടീസ് നൽകി ഹിയറിംഗ് നടത്തിയതിനു ശേഷം 61,867 പേരെ കൂടി അയോഗ്യരായി കണ്ടെത്തി ഒഴിവാക്കി.എസ്‌ ഐ ആറിന്റെ മൂന്നാംഘട്ടത്തിൽ ഉൾപ്പെട്ട 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പെടുന്നതാണ് കർണാടക. ജൂൺ 30നാണ് സംസ്ഥാനത്ത് നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം ബിഹാറിലായിരുന്നു ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു.യഥാർഥ വോട്ടർമാർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനും പരിഷ്കരണം ഇടയാക്കുമെന്ന ആശങ്കകൾക്കിടെയാണ് കർണാടകയിലും അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.Content Highlights:The final electoral roll for Karnataka was published following the Special Intensive Revision, excluding nearly 99.32 lakh names. This exercise reduced the state’s total registered voter count from 5.54 crore down to 4.55 crore. Citizens left out can still submit Form 6 to enroll in upcoming supplementary lists.