ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നു; അട്ടപ്പാടിയില്‍ നാളെ കരിദിനം

Wait 5 sec.

അട്ടപ്പാടി | ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ അട്ടപ്പാടിയില്‍ എല്‍ ഡി എഫ് നാളെ കരിദിനമാചരിക്കും. 6നാളെ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തുമ്പോഴാണ് പ്രതിഷേധം. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് കരിദിനം ആചരിക്കുന്നത്.കഴിഞ്ഞ ഏതാനും മാസത്തിനിടെ അട്ടപ്പാടിയില്‍ 10 കുഞ്ഞുങ്ങള്‍ മരിച്ചെന്നാണ് കണക്ക്. യു ഡി എഫ് സര്‍ക്കാര്‍ അട്ടപ്പാടിയെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് പഠിക്കാനുള്ള വിദഗ്ധസംഘത്തിന്റെ പരിശോധന തുടരുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. അട്ടപ്പാടിയിലെ ആരോഗ്യകേന്ദ്രങ്ങളിലും ഊരുകളിലും മെഡിക്കല്‍ സംഘം നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ശിശുമരണങ്ങളുടെ കാരണങ്ങളും നിലവിലെ ആരോഗ്യസംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. നാളെ അടപ്പാടിയില്‍ എത്തുന ആരോഗ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.പോഷകാഹാര കുറവല്ല ശിശുമരണത്തിനു കാരണമെന്നും ജന്മനാ അനാരോഗ്യമുണ്ടായിരുന്നകുഞ്ഞുങ്ങളാണ് മരിച്ചതെന്നുമുള്ള മന്ത്രിമാരുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുഖ്യമന്ത്രി അട്ടപ്പാടി സന്ദര്‍ശിക്കാന്‍ തയ്യാറാകണമെന്നും വിദഗ്ധസംഘം വന്ന് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും മന്‍ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനാണ് സി പി എം ശ്രമമെന്ന് വി കെ ശ്രീകണ്ഠന്‍ എം പി ആരോപിച്ചു. ന്നാണ് മുന്‍മന്ത്രി എ കെ ബാലന്റെ പ്രതികരണം.Content Highlights: LDF will observe a black day in Attappadi tomorrow during the Health Minister’s visit following recurring infant deaths. Ten babies have died in recent months, sparking intense political controversy. An expert medical team is assessing tribal settlements and will submit a report to the minister.