പി പി ദിവ്യയ്ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം; ചുമതല ഉത്തര മേഖല എസ്പിക്ക്

Wait 5 sec.

കണ്ണൂര്‍|കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളില്‍ പി പി ദിവ്യയ്ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല ഉത്തര മേഖല എസ്പിക്ക്. കണ്ണൂര്‍ യൂണിറ്റിനെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കി. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. ബിനാമി, അനധികൃത സമ്പാദ്യം എന്നിവയാകും അന്വേഷിക്കുക.അന്വേഷണത്തില്‍ നിന്ന് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.പിപി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെണ്ടര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കിയെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് ആധാരമായ പരാതി. ബിനാമി കമ്പനിയാണെന്നും പി പി ദിവ്യ അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.Content Highlights: The Vigilance investigation into alleged irregularities against PP Divya at Kannur District Panchayat has been transferred to the North Zone SP. The Kannur unit was excluded following a complaint by KSU. The preliminary inquiry will focus on illegal assets and benami transactions.