ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ നെഞ്ചുവേദനയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ആരോഗ്യവിദഗ്ധർ. നെഞ്ചിൽ ഭാരം അനുഭവപ്പെടുക, മുറുക്കം, ശ്വാസംമുട്ടൽ, തണുത്ത വിയർപ്പ്, ഓക്കാനം, തലകറക്കം എന്നിവയും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളാകാം.കൈകൾ, പുറം, കഴുത്ത്, താടിയെല്ല് എന്നിവിടങ്ങളിലുണ്ടാകുന്ന വേദനയും ചിലരിൽ ഹൃദയാഘാതത്തിന്റെ സൂചനയായേക്കാം. ചിലർക്ക് വയറിന്റെ മുകൾഭാഗത്ത് അസ്വസ്ഥതയും അനുഭവപ്പെടാം. ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാമെന്ന് മുംബൈ സൈഫി ആശുപത്രിയിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. നിമിത് ഷാ വ്യക്തമാക്കുന്നു.അസിഡിറ്റി, മാനസിക സമ്മർദം, ക്ഷീണം എന്നിവയായി തെറ്റിദ്ധരിച്ച് ലക്ഷണങ്ങൾ അവഗണിക്കുന്നത് അപകടകരമാണ്. ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതത്തിന് പ്രധാന കാരണം. ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയോ വിട്ടുമാറാതിരിക്കുകയോ ചെയ്താൽ ഉടൻ അടിയന്തര വൈദ്യസഹായം തേടണം. സമയബന്ധിതമായ ചികിത്സ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്.The post നെഞ്ചുവേദന മാത്രമല്ല ഹൃദയാഘാത ലക്ഷണം; ഈ സൂചനകളും അവഗണിക്കരുത് appeared first on ഇവാർത്ത | Evartha.