മീനങ്ങാടി വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് വിദ്യാര്‍ഥികള്‍

Wait 5 sec.

കല്‍പ്പറ്റ|  വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് സ്‌കൂളലെ വിദ്യാര്‍ഥികള്‍. പ്രധാനാധ്യാപകന്‍ മദ്യപിച്ചിരുന്നില്ലെന്നും പിടിഎ പ്രസിഡന്റാണ് മദ്യപിച്ചെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചെന്നായിരുന്നു ആരോപണം.ഞങ്ങള്‍ വിദ്യാര്‍ഥികളാണ് ആ ബസിലുണ്ടായിരുന്നത്. പ്രധാനാധ്യാപകന്‍ മദ്യപിച്ചെന്ന് ആരും പറഞ്ഞിട്ടില്ല. എന്ത് പ്രശ്‌നമുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്നയാളാണ് ഞങ്ങളുടെ പ്രിന്‍സിപ്പല്‍. ഈ പ്രശ്‌നത്തില്‍ ആരാണ് പ്രിന്‍സിപ്പലിനെതിരെ ആരോപണമുയര്‍ത്തിയതെന്ന് അറിയില്ല. സര്‍ നിരപരാധിയാണ്, വിദ്യാര്‍ഥികള്‍ പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ച്ചയാണ് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഹൈദരാബാദിലേക്ക് വിനോദയാത്രക്കായി പോയത്. മൂന്ന് ബസുകളിലായി 130 വിദ്യാര്‍ത്ഥികളാണ് യാത്ര പോയത്.Content Highlights: Students of Wayanad Meenangadi Higher Secondary School refuted allegations that their principal was drunk during a study tour to Hyderabad. They clarified that the headmaster was innocent and that the PTA president was the one who consumed alcohol, standing strongly in support of their principal.