യു എ ഇ;ആരോഗ്യ മേഖല മികവിന് ഹെൽത്ത് അവാർഡുകൾ സമ്മാനിച്ചു

Wait 5 sec.

ദുബൈ|യു എ ഇയിലെ മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കും വിദഗ്ധരായ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള ആറാമത് വാർഷിക “ഹെൽത്ത് അവാർഡുകൾ 2026′ വിതരണം ചെയ്തു. ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ കാബിനറ്റ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ആരോഗ്യ മേഖലയിലെ 50-ലധികം വിവിധ വിഭാഗങ്ങളിലായി പ്രഗത്ഭരായ വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ചടങ്ങിൽ ആദരിച്ചത്.ഇതോടൊപ്പം രാജ്യത്തെ ആരോഗ്യരംഗത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ 15 ഇമാറാത്തി പ്രതിഭകൾക്ക് പ്രത്യേക പുരസ്‌കാരങ്ങളും നൽകി. നയതന്ത്രജ്ഞരും പ്രമുഖ വ്യക്തിത്വങ്ങളും ഉൾപ്പെടെ ആയിരത്തിലധികം അതിഥികൾ ചടങ്ങിൽ പങ്കെടുത്തു.മനുഷ്യത്വപരമായ സേവനത്തിന് വിവിധ രാജ്യക്കാരായ ആരോഗ്യ പ്രവർത്തകർ ഒന്നിച്ച് പ്രവർത്തിക്കുന്നത് യു എ ഇയുടെ സഹവർത്തിത്വ മൂല്യങ്ങളെയാണ് ഉയർത്തിക്കാട്ടുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ “ഹെൽത്ത് മാഗസിൻ’ ആണ് വാർഷിക ഹെൽത്ത് അവാർഡുകൾ സംഘടിപ്പിച്ചത്. ഡോ. തുംബെ മൊയ്തീൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.Content Highlights: The 6th annual Health Awards 2026 were presented in Dubai by Sheikh Nahyan bin Mubarak Al Nahyan. Over 50 individuals and institutions alongside 15 Emirati talents were honored for contributions to healthcare. Organised by Health Magazine, the event saw over a thousand distinguished guests.