സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റ്; നിരുപാധികം മാപ്പ് പറഞ്ഞ് കെപിസിസി

Wait 5 sec.

തിരുവനന്തപുരം |  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്സ് പോസ്റ്റില്‍ മാപ്പപേക്ഷയുമായി കെപിസിസി. പോസ്റ്റ് വിവാദമായതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെടുകയും കെപിസിസി നിരുപാധികം മാപ്പ് പറയുകയുമായിരുന്നുപാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളില്‍ നിന്ന് നീക്കിയതായും സുപ്രീംകോടതി അഭിഭാഷകന്റെ വക്കീല്‍ നോട്ടീസിന് സണ്ണി ജോസഫ് മറുപടി നല്‍കി. പോസ്റ്റിലെ പരാമര്‍ശം കോണ്‍ഗ്രസ് നയമല്ല. അനുചിതമായ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നീക്കം ചെയ്തതു. വിജയ് തോട്ടത്തില്‍ എന്നയാളാണ് കെപിസിസിയുടെ അറിവില്ലാതെ പോസ്റ്റ് ഇട്ടതെന്നും ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് നിലപാടല്ലെന്നുമാണ് കെപിസിസയി മറുപടിയായി നല്‍കിയത്.‘പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ പകരം കണ്ടെത്തിക്കൊള്ളാം” എന്നായിരുന്നു കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് പോസ്റ്റ്. സംഭവം വിവാദമായതോടെ ഹൈക്കാമാന്‍ഡ് പോസ്റ്റ് പിന്‍വലിക്കാന്‍ കെപിസിസിയോട് ആവശ്യപ്പെടുകയായിരുന്നുമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ചിനിടെയായിരുന്നു വിവാദ എക്‌സ് പോസ്റ്റ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പ്രത്യക്ഷപ്പെട്ടത്.Content Highlights: KPCC unconditionally apologized for a controversial X post criticizing Supreme Court Chief Justice Surya Kant following High Command intervention. Sunny Joseph responded to a legal notice stating the post was made without party authorization, and the person responsible, Vijay Thottathil, was removed.