വത്തിക്കാന്‍ സിറ്റി | എ ഐ ഏജന്റുകള്‍ വെക്തികളല്ല, ഉപകരണങ്ങള്‍ മാത്രമാണെന്ന് മുന്നറിയിപ്പ് നല്കി, എ ഐ ഏജന്റുകള്‍ക്ക് നിയമപരമായ വ്യക്തിത്വവും അവകാശങ്ങളും നല്‍കുന്നതിനെതിരെ പോപ്പ് ലിയോ പതിനാലാമന്‍. എ ഐ ഏജന്റുകളുടെ ഉത്തരവാദിത്തം അതിനെ സൃഷ്ടിച്ച മനുഷ്യനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതികവിദ്യയുടെ ഭാവി എന്ന ചര്‍ച്ചയില്‍ വത്തിക്കാനില്‍ ഒത്തുചേര്‍ന്ന അന്താരാഷ്ട്ര എ ഐ വിദഗ്ധരോട് സംസാരിക്കുകയായിരുന്നു പോപ്പ്. എ ഐ സംവിധാനങ്ങള്‍ക്ക് ശരീരമോ അനുഭവങ്ങളൊ സന്തോഷമോ വേദനയോ ഇല്ലെന്നും സ്നേഹം, ജോലി, സൗഹൃദം, ഉത്തരവാദിത്തം എന്നിവ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയില്ലന്നും മാര്‍പ്പാപ്പ പറഞ്ഞു.എ ഐ സംവിധാനങ്ങള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതും എ ഐ രംഗത്തെ വിദഗ്ധര്‍ നല്കിയ മുന്നറിയിപ്പുകളും തുടങ്ങി എ ഐയുടെ അപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിലവില്‍ സജീവമാണ്. എ ഐ ധാര്‍മ്മികമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാര്‍പ്പാപ്പ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.Content Highlights: The Pope warned against giving legal personhood to AI agents, stressing they are mere tools lacking human emotions. Speaking at a Vatican tech conference, he highlighted that creators retain full responsibility. He urged for strict ethical standards as risks surrounding AI continue to grow globally.