യുവത്വം തെരുവിലിറങ്ങുന്നത് വെറുതെയല്ല

Wait 5 sec.

രാജ്യത്തിന്റെ യുവത്വം തെരുവില്‍ പ്രക്ഷോഭത്തിലാണ്. സര്‍വകലാശലകള്‍ മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ വരെയുള്ളയിടങ്ങളിലെല്ലാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി മുതല്‍ വിദ്യാര്‍ഥി യൂനിയന്‍ പുനഃസ്ഥാപനം വരെയുള്ള മുദ്രാവാക്യങ്ങളുമായി യുവത തെരുവില്‍ തുടരുകയാണ്. ഇതിനിടെ, വിദ്യാര്‍ഥികളും യുവാക്കളും പ്രതിഷേധയിടങ്ങളിലല്ല, മറിച്ച് ക്ലാസ്സ് മുറികളിലും തൊഴിലിടങ്ങളിലുമാണ് നില്‍ക്കേണ്ടതെന്നും രാജ്യത്തിന്റെ ഭാവി അവിടെ വെച്ചാണ് സൃഷ്ടിക്കപ്പെടുന്നതെന്നുമുള്ള വ്യാഖ്യാനം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ ഘട്ടത്തില്‍ പ്രതിഷേധങ്ങളിലൂടെ യുവത എന്താണ് രാജ്യത്തിന് നേടിക്കൊടുക്കുന്നതെന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. എന്തിന് വേണ്ടിയാണ് പോരാടുന്നത്, ഈ പോരാട്ടത്തിനൊടുവില്‍ അവര്‍ക്ക് എന്താണ് ലഭിക്കാന്‍ പോകുന്നത് എന്ന ചോദ്യങ്ങളിലൂടെയാണ് ഓരോ പ്രക്ഷോഭവും പ്രതിഷേധങ്ങളും വിലയിരുത്തപ്പെടേണ്ടത്. ക്ലാസ്സ് മുറികളിലും സര്‍വകലാശാലകളിലും ഗവേഷണശാലകളിലും തൊഴില്‍ മേഖലകളിലും ഉണ്ടാകേണ്ട പ്രായത്തില്‍, ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ യുവാക്കള്‍ തങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത് എന്തിനുവേണ്ടിയാണ് എന്ന ചോദ്യം പ്രസക്തമാകുന്നു. അവരുയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഒരു ദിവസത്തെ രാഷ്ട്രീയ സംഭവത്തിന്റെ പ്രതിധ്വനി മാത്രമല്ല.അടിസ്ഥാന ചോദ്യങ്ങള്‍ന്യായമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയല്ല മികച്ച ഭരണകൂടം ചെയ്യേണ്ടത്. പ്രതിഷേധങ്ങളെ കേവലം വിജയത്തിന്റെയോ പരാജയത്തിന്റെയോ പ്രായോഗിക തലത്തില്‍ മാത്രം കാണാതെ അവയുടെ അടിസ്ഥാന ചോദ്യങ്ങളെ നേരിടുകയാണ് വേണ്ടത്. യുവാക്കള്‍ തെരുവിലിറങ്ങുന്നത് എന്തുകൊണ്ട്? അവരുടെ ആവശ്യങ്ങള്‍ യഥാര്‍ഥത്തില്‍ കേള്‍ക്കപ്പെടുന്നുണ്ടോ? പ്രതിഷേധം അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നുണ്ടോ എന്നിവയാണ് ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടത്.യുവാക്കള്‍ തെരുവില്‍ ചെലവഴിക്കുന്നത് പഠനത്തിനും തൊഴില്‍ ജീവിതത്തിനും നല്‍കേണ്ട വിലപ്പെട്ട സമയമാണെന്ന ബോധ്യവും കൂടി ഭരണകൂടത്തിനുണ്ടായിരിക്കണം. അതിലുപരി, രാജ്യത്തിന്റെ നിര്‍മാണാത്മക കാര്യത്തിന് ഉപയോഗിക്കേണ്ട യുവത്വത്തിന്റെ ഊര്‍ജമാണ് തെരുവില്‍ പ്രതിഷേധമായി ചെലവഴിക്കപ്പെടുന്നതെന്നും ഓര്‍മയുണ്ടായിരിക്കണം. ജനാധിപത്യത്തില്‍ ഓരോ പൗരനും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതിനെ അവഗണിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ഓരോ യുവാവിനെയും രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഉപകരണമായി ചിത്രീകരിക്കുന്നത് ഒട്ടും ശരിയല്ല.പൊതുവെ ഇന്നത്തെ യുവത്വം വിദ്യാഭ്യാസം നേടാനും തൊഴില്‍ കണ്ടെത്താനും സാമ്പത്തികമായി സ്വതന്ത്രരാകാനും ജീവിതത്തില്‍ മാന്യമായ ഒരിടം ഉറപ്പിക്കാനുമാണ് ആഗ്രഹിക്കുന്നത്. മത്സര പരീക്ഷകള്‍, തൊഴില്‍സാധ്യതകള്‍, വിദ്യാഭ്യാസച്ചെലവ്, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ അവരുടെ ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്നു. ഇതിനൊപ്പം ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം, നീതിയെക്കുറിച്ചുള്ള പ്രതീക്ഷ, ഭരണപരമായ സുതാര്യത എന്നിവയും യുവാക്കളുടെ പൊതുബോധത്തെ രൂപപ്പെടുത്തുന്നു. ഇത്തരം സാഹചര്യങ്ങളില്‍ രാഷ്ട്രീയമോ സാമൂഹികമോ ആയ വിഷയത്തില്‍ പ്രതിഷേധിക്കാന്‍ യുവാക്കള്‍ തീരുമാനിക്കുന്നത് സ്വാഭാവികമാണ്. അവരെല്ലാം രാഷ്ട്രീയ താത്പര്യങ്ങളുടെ ഉപകരണങ്ങളാണെന്ന് വിലയിരുത്തുന്നത് ശരിയല്ല. അതേസമയം, യുവജനങ്ങളുടെ ഊര്‍ജവും വികാരവും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.അതുകൊണ്ട്, യുവാക്കള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്താണെന്നും അവയ്ക്ക് പിന്നിലുള്ള വസ്തുതകള്‍ എത്രയാണെന്നും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എത്രത്തോളം ഗൗരവമുള്ളതാണെന്നും പരിശോധിക്കുകയാണ് അധികാരികള്‍ ചെയ്യേണ്ടത്. യുവത്വത്തെ കുറ്റപ്പെടുത്തുകയോ അവരുടെ എല്ലാ വാദങ്ങളെയും ചോദ്യം ചെയ്യാതെ അംഗീകരിക്കുകയോ അല്ല, മറിച്ച് അവരുടെ പ്രതിഷേധത്തെ വിവേകപൂര്‍വം വിലയിരുത്തുകയാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം.കരിയറിനെ ബാധിക്കുന്നുണ്ടോ?ഒരു വിദ്യാര്‍ഥിയോ തൊഴില്‍ അന്വേഷിക്കുന്ന യുവാവോ തന്റെ പഠനത്തിനും നൈപുണി വികസനത്തിനും ജോലിക്കും നല്‍കേണ്ട സമയം ദീര്‍ഘകാലം പ്രതിഷേധങ്ങള്‍ക്കായി മാറ്റിവെക്കേണ്ടിവരുന്നുണ്ടോയെന്ന ചോദ്യം പ്രസക്തം തന്നെയാണ്. രാഷ്ട്രീയമായോ സാമൂഹികമായോ ഉള്ള ഇടപെടലുകള്‍ അയാളുടെ വിദ്യാഭ്യാസത്തെയും സാമ്പത്തിക ഭാവിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടോ? പഠനവും തൊഴില്‍ പരിശീലനവും ജീവിതലക്ഷ്യങ്ങളും പൂര്‍ണമായി അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് വലിയ പ്രശ്നം തന്നെയാണ്.എന്നാല്‍, ഒരു പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് മാത്രം യുവാവിന്റെ കരിയര്‍ തകരുന്നില്ല. മറിച്ച്, സാമൂഹികബോധം, നേതൃശേഷി, ആശയവിനിമയം, പൊതുപ്രശ്നങ്ങളെ മനസ്സിലാക്കാനുള്ള കഴിവ് എന്നിവ വളരാനും ഇത്തരം ഇടപെടലുകള്‍ സഹായിച്ചേക്കാം. അതിനപ്പുറം, ഒരു സുപ്രധാന ആവശ്യത്തില്‍ രാജ്യത്തെ യുവസമൂഹം ഒന്നാകെ തെരുവില്‍ നിലയുറപ്പിക്കേണ്ടത് ഭരണകൂടങ്ങളില്‍ നിന്ന് ചിലത് നേടിയെടുക്കാന്‍ ആവശ്യമാണ്. ചില ഘട്ടങ്ങളില്‍ അത് അനിവാര്യമായി വരും. ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രീയബോധവും തൊഴില്‍പരമായ വളര്‍ച്ചയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ യുവാക്കള്‍ക്ക് കഴിയണം. പ്രതിഷേധങ്ങളിലെ സ്ഥിര സാന്നിധ്യം അവരുടെ ജീവിതത്തിലെ ദീര്‍ഘകാല ലക്ഷ്യങ്ങളെ വിഴുങ്ങുന്നതാകാതിരിക്കാനുള്ള ജാഗ്രതയും വേണം.പ്രതിഷേധങ്ങളിലെ പോലീസ് നടപടിനിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള പോലീസ് നടപടികള്‍ തീര്‍ച്ചയായും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസ് ഉപയോഗിക്കുന്നത് ശരിയായ രീതിയാണെന്ന് പറയാനാകില്ല. പ്രതിഷേധങ്ങളുമായി തെരുവില്‍ ഇറങ്ങുന്ന യുവാക്കള്‍ക്ക് അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള അവകാശം ഏത് തെരുവിലും അനുവദിക്കപ്പെടണം. എന്നാല്‍, അത്തരമൊരു സ്ഥിതിവിശേഷമല്ല ഇപ്പോള്‍ നടക്കുന്ന സമരങ്ങളില്‍ കാണുന്നത്. പൗരന്‍മാര്‍ക്ക് പ്രതിഷേധിക്കാന്‍ ഒരവകാശവുമില്ലേയെന്ന് തോന്നിപ്പോകും പ്രതിഷേധ സ്ഥലങ്ങളില്‍ നിന്നുള്ള പോലീസ് നടപടികള്‍ കണ്ടാല്‍.സംവാദം, വസ്തുതാപരമായ പരിശോധന, നിയമപരമായ മാര്‍ഗങ്ങള്‍, സമാധാനപരമായ പ്രവര്‍ത്തനം എന്നിവയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസം ഇരുവശത്തും ശക്തിപ്പെടണം. സര്‍ക്കാറിന്റെ ഉത്തരവാദിത്വം ഭരണ നടപടികളില്‍ മാത്രം അവസാനിക്കുന്നില്ല. പൊതുജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കുകയും ന്യായമായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയും ചെയ്യേണ്ടതുണ്ട് ഭരണകൂടം. സമാധാനപരമായി തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരെയും നിയമലംഘനം നടത്തുന്നവരെയും ഒരേ നിലയില്‍ കാണാന്‍ പാടില്ല. ഒരു വ്യക്തിക്കെതിരെ നടപടി ആവശ്യമായി വരുമ്പോള്‍ അത് അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെയോ പ്രതിഷേധത്തിലെ പങ്കാളിത്തത്തിന്റെയോ പേരിലല്ല, മറിച്ച് തെളിവുകളും ബാധകമായ നിയമവ്യവസ്ഥകളും നീതിപൂര്‍വമായ നടപടിക്രമങ്ങളും അടിസ്ഥാനമാക്കിയാകണം.ഒരു സമൂഹവും രാജ്യവും ശരിയായ ദിശയില്‍ സഞ്ചരിക്കുന്നതിന് യുവത തെരുവില്‍ നിലയുറപ്പിച്ചേ മതിയാകൂവെന്ന വസ്തുതയുണ്ട്. എല്ലാ സമൂഹങ്ങളെയും ശരിയായ വഴിക്ക് നടത്തിയത് അവിടങ്ങളിലെ യുവതയാണ് എന്നത് വസ്തുതയാണ്. ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ കൊണ്ട് ഉടന്‍ നയപരമായ മാറ്റമുണ്ടാകണമെന്നില്ല. എന്നാല്‍, പ്രതിഷേധം ഒരു വിഷയത്തെ ദേശീയ ചര്‍ച്ചയിലേക്ക് കൊണ്ടുവരികയും മാറ്റങ്ങള്‍ക്ക് മെല്ലെ വഴി തുറക്കുകയും ചെയ്യും. മാറ്റത്തിന്റെ സാധ്യത നിര്‍ണയിക്കുന്നത് പ്രതിഷേധത്തിന്റെ വലിപ്പം മാത്രമല്ല, ആവശ്യങ്ങളുടെ വ്യക്തത, ഉന്നയിക്കുന്ന വാദങ്ങളുടെ തെളിവുകള്‍, പൊതുസമൂഹത്തിന്റെ പിന്തുണ, അധികാരികളുമായുള്ള സംവാദം, നിയമപരമായ തുടര്‍ നടപടികള്‍, പ്രശ്നപരിഹാരത്തിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ എന്നിവയും കൂടിയാണ്.Content Highlights: An analysis examines the surge in youth protests at Jantar Mantar demanding student union rights and democratic accountability. It discusses the balance between civil rights and career impacts while urging governments to respond with dialogue rather than harsh police actions.