കോഴിക്കോട് | സംസ്ഥാന സ്കൂള്‍ കായികമേളയിലെ സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പുതിയ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി ആലപ്പുഴയുടെ ടി എം അതുല്‍. ആലപ്പുഴ ചാരമംഗലം ഡി വി എച്ച് എസ് എസ് വിദ്യാര്‍ഥിയായ അതുല്‍ 10.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വേഗരാജാവായത്.കോട്ടയം ഗവണ്മെന്റ് വി എച്ച് എസ് എസ് മുരിക്കും വയലിന്റെ ശ്രീഹരി ബിനു 10.74 സെക്കന്റില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനവും 10.91 സെക്കന്‍ഡില്‍ ഓടിയെത്തിയ കൊല്ലം സെന്റ് അലോഷ്യസ് എച്ച് എസ് എസ് വിദ്യാര്‍ഥി ട്രോയ് ഹെന്സന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് വി എം എച്ച് എസിലെ ആര് ഋതുപര്ണയാണ് വേഗറാണി. 12.43 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് കൗമാരതാരം പൊന്നണിഞ്ഞത്. ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച് എസ് എസിന്റെ ആര് ശ്രേയ വെള്ളിയും (12.73 സെക്കന്‍ഡ്), ആലപ്പുഴ കലവൂര്‍ എച്ച് എസ് എസിലെ സരയൂ ലക്ഷ്മി ബി വെങ്കലവും (12.86 സെക്കന്‍ഡ്) സ്വന്തമാക്കി.ജൂനിയര്‍ വിഭാഗത്തില്‍ ജില്‍ഷ ജിനിലാണ് ഒന്നാമതെത്തിയത്.തിരുവനന്തപുരം ജിവി രാജ സ്കൂളിനെ പ്രതിനിധീകരിക്കുന്ന ജില്‍ഷ, 12.29 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ മിലന് ജോര്‍ജ് സ്വര്‍ണമണിഞ്ഞു. ആലപ്പുഴ ലിയോ ജി എസ് എസ് 1.02 സെക്കന്റിലാണ് മിലന് ഫിനിഷിങ് ലൈന്‍ കടന്നത്. സബ്ജൂനിയര് വിഭാഗത്തില്‍ എം ശ്രീഹരി ഒന്നാമതെത്തി. വനിതകളില്‍ എസ് സങ്കീര്ത്തനക്കാണ് സ്വര്‍ണംHighlights:TM Atul from Alappuzha set a new meet record of 10.63 seconds to win gold in the senior boys 100m at the Kerala State School Sports Meet. R Rithuparna won gold in the senior girls 100m with 12.43 seconds, while Jilsha Jinil and Milan George won the junior category titles.