ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെനീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു

Wait 5 sec.

ബംഗളൂരു| ബംഗളൂരുവിലെ പഞ്ചനക്ഷത്ര  കോണ്‍റാഡ്  ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികള്‍ മരിച്ചു. ജര്‍മന്‍ സ്വദേശിയായ അലക്സാണ്ടര്‍ മാക്സിമില്യന്‍ തീസ് (57), സ്ലോവാക്യന്‍ സ്വദേശിയായ ജുറാജ് ഹോര്‍വാത്ത് (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ബംഗളൂരുവിലെ കോണ്‍റാഡ് ഹോട്ടലില്‍ അപകടമുണ്ടായത്.ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കാനിറങ്ങിയ ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റതായാണ് വിവരം.കുളത്തില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിമരിക്കുകയായിരുന്നുവെന്ന് അലക്സാണ്ടറുടെ ഭാര്യ സില്‍വിയ ഒട്ടാവ പറഞ്ഞു.ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ പൗരനായ മാത്യു ഡിസാന്റിസിനും (41) ഹോട്ടല്‍ ജീവനക്കാരന്‍ രാഹുല്‍ തിവാരിക്കും (28) പരുക്കേറ്റു. ഇരുവരെയും മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.നീന്തല്‍ക്കുളത്തിന്റെ പരിപാലനത്തില്‍ ഹോട്ടല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.അപകടത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 30 വരെ നീന്തല്‍ക്കുളം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ഹോട്ടലിന്റെ വെബ്സൈറ്റില്‍ അറിയിച്ചിട്ടുണ്ട്. ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ആഡംബര ഹോട്ടലാണ് കോണ്‍റാഡ്.Content Highlights: Two foreign nationals, hailing from Germany and Slovakia, died due to electrocution in a luxury hotel swimming pool in Bengaluru. Two others were injured while attempting to rescue them and are receiving treatment. Police filed a case to investigate potential safety violations by the hotel management.