ദീപാവലി ആഘോഷത്തിന് നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’; നവംബർ 6ന് ആഗോള റിലീസ്

Wait 5 sec.

ദീപാവലി ആഘോഷം കുടുംബസമേതം തിയേറ്ററുകളിൽ ആസ്വദിക്കാൻ പ്രേക്ഷകരെ ക്ഷണിച്ച് നയൻതാര നായികയാകുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 6ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമിക്കുന്ന ചിത്രം കേരളത്തിൽ ഭാവന റിലീസാണ് വിതരണം ചെയ്യുന്നത്.ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചും കഥയുടെ പ്രത്യേകതകളെക്കുറിച്ചും സംവിധായകൻ സുന്ദർ സി ചടങ്ങിൽ വിശദീകരിച്ചു. ഏകദേശം 400 പേർ ഒന്നര വർഷത്തോളം രാവും പകലും അധ്വാനിച്ചാണ് സിജിഐ ജോലികൾ പൂർത്തിയാക്കിയത്. 3,000ത്തിലധികം ഷോട്ടുകളിൽ സിജിഐ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതിൽ 15 ഷോട്ടുകളിൽ മാത്രമാണ് എഐയുടെ സഹായം തേടിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ പേര്, നിർമാതാവ് ഇഷാരി ഗണേഷ്, നയൻതാര, ഉർവശി എന്നീ ഘടകങ്ങൾ മാത്രമാണ് പൊതുവായുള്ളതെന്നും രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണെന്നും സംവിധായകൻ വ്യക്തമാക്കി.സംഗീത സംവിധായകൻ ഹിപ്പ് ഹോപ്പ് തമിഴാ ആദിയും ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചു. ചിത്രത്തിൽ രണ്ട് സർപ്രൈസ് താരങ്ങൾ കൂടിയുണ്ടെന്നും പ്രേക്ഷകർക്ക് സിനിമയിൽ അവരെ തിരിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്സിന് സംഗീതം ഒരുക്കിയത് വലിയ വെല്ലുവിളിയായിരുന്നുവെന്നും ആദി വ്യക്തമാക്കി. ചിത്രത്തിൽ ഒരു ഗാനം മാത്രമാണ് നേരിട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളവ മോണ്ടേജ് ട്രാക്കുകളായാണ് എത്തുന്നത്.ഉർവശിയും ഖുശ്ബുവും ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പങ്കുവെച്ചത്. മികച്ച വിഎഫ്എക്സ്, സിജിഐ ദൃശ്യങ്ങൾ, കുടുംബവികാരങ്ങൾ, നർമ്മം, വിനോദം എന്നിവ ഒത്തുചേരുന്ന ചിത്രമാണിതെന്ന് ഉർവശി പറഞ്ഞു. റെജീനയുടെ കഥാപാത്രം പ്രേക്ഷകർക്ക് വലിയ സർപ്രൈസായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മൂക്കുത്തി അമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നയൻതാരയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും കഥാപാത്രത്തോടുള്ള അവരുടെ സമർപ്പണവും പ്രൊഫഷണലിസവും ശ്രദ്ധേയമാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.ദൃശ്യവിസ്മയവും നർമ്മവും കുടുംബവിനോദവും കോർത്തിണക്കിയ ചിത്രമായിരിക്കും ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. നവംബർ ആറിന് നടക്കുന്ന ആഗോള റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്.The post ദീപാവലി ആഘോഷത്തിന് നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’; നവംബർ 6ന് ആഗോള റിലീസ് appeared first on ഇവാർത്ത | Evartha.