കോഴിക്കോട്| പയ്യോളി മൂരാട് റെയില്‍വേ ഗേറ്റില്‍ ട്രെയിനിടിച്ച് വ്യാപാരി മരിച്ചു. കണ്ണൂക്കര കമലാ നിവാസില്‍ പി പി സതീശന്(54) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടം. രാവിലെ കട തുറക്കുന്നതിനായി ഭാര്യ സുഹിതയ്ക്കൊപ്പം മൂരാട് റെയില്‍വേ ഗേറ്റ് കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു എക്സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും.Content Highlights: A 54-year-old merchant, P P Satheesan, died after being struck by a train at Moorad railway gate near Payyoli. The tragic accident occurred around 7:45 AM while he was crossing the tracks with his wife. He was rushed to the hospital immediately, but his life could not be saved.