‎ഉത്കണ്ഠ സാധാരണ പരിധി കവിഞ്ഞുവെന്ന് സ്ഥിരീകരിക്കുന്ന ആറ് ലക്ഷണങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം

Wait 5 sec.

‎ഉത്കണ്ഠ എല്ലാവരും അനുഭവിക്കുന്ന ഒരു സാധാരണ വികാരമാണ്, എന്നാൽ അതിന്റെ തുടർച്ചയോ തീവ്രത വർദ്ധിക്കുന്നതോ അത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയായി മാറിയിരിക്കുന്നു എന്നതിന്റെ സൂചനയായിരിക്കാം, ഇതിന് പ്രത്യേക സഹായം തേടേണ്ടതുണ്ട്, ലക്ഷണങ്ങളെ അവഗണിക്കരുതെന്നും, സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ “ലൈവ് ഹെൽത്തി” പ്ലാറ്റ്‌ഫോം ഓർമ്മിപ്പിക്കുന്നു.‎‎ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതിന്റെ പ്രധാനപ്പെട്ട ആറ് സൂചനകളുണ്ടെന്ന് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. കാലക്രമേണ ഉത്കണ്ഠ (ആശങ്ക) തുടരുകയോ വർധിക്കുകയോ ചെയ്യുക, ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും അത് ബാധിക്കുക, പഠനം, ജോലിയിലെ പ്രകടനം, സാമൂഹിക ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുക എന്നിവയാണ് പ്രധാന സൂചനകൾ.‎‎ഭയങ്ങൾ കാരണം പതിവായ സാഹചര്യങ്ങളും പ്രവർത്തനങ്ങളും ഒഴിവാക്കുക, മനസ്സിൽ അതിവേഗം കടന്നുവരുന്ന ചിന്തകളെ നിയന്ത്രിക്കാൻ പ്രയാസപ്പെടുക, സ്വയം പ്രശ്നം കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടും ലക്ഷണങ്ങൾ തുടരുക എന്നിവയാണ് മറ്റ് സൂചനകൾ.‎‎മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് വൈകിപ്പിക്കുകയോ പ്രശ്നം സമ്മതിക്കാതെ പിടിവാശി കാണിക്കുകയോ ചെയ്യുന്നത് പ്രശ്നം കൂടുതൽ വഷളാക്കാനും ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്ന് പ്ലാറ്റ്‌ഫോം മുന്നറിയിപ്പ് നൽകി.The post ‎ഉത്കണ്ഠ സാധാരണ പരിധി കവിഞ്ഞുവെന്ന് സ്ഥിരീകരിക്കുന്ന ആറ് ലക്ഷണങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം appeared first on Arabian Malayali.