ക്ലാസ് മുറിയിൽ അതിക്രമിച്ച് കയറിയ യുവാവ് വിദ്യാർത്ഥിനിളെ ചെയിൻസോ ഉപയോഗിച്ച് ആക്രമിച്ചു; രണ്ട് പേർക്ക് പരിക്ക്

Wait 5 sec.

അമരാവതി | ആന്ധ്രാപ്രദേശിൽ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ യുവാവ് മരം മുറിക്കാൻ ഉപയോഗിക്കുന്ന ചെയിൻസോ ഉപയോഗിച്ച് വിദ്യാർഥിനികളെ ആക്രമിച്ചു. ആക്രമണത്തിൽ രണ്ട് വിദ്യാർഥിനികൾക്ക് പരുക്കേറ്റു. റാപ്താഡു മണ്ഡലത്തിലെ ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനികൾ ക്ലാസിൽ ഇരുന്നു പഠിക്കുന്നതിനിടയിലാണ് ഡുമ്മു എന്ന് വിളിക്കുന്ന ഹേമന്ത് എന്ന 21കാരൻ ക്ലാസ് മുറിയിലേക്ക് അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. അധ്യാപകൻ ക്ലാസെടുത്തുകൊണ്ടിരിക്കെയായിരുന്നു സംഭവം.ആക്രമണത്തിൽ പരിക്കേറ്റ രണ്ട് കുട്ടികളെയും ഉടൻ തന്നെ അനന്തപൂരിലെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ എത്തിച്ച് അത്യാഹിത ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിക്ക് അവിടെ അടിയന്തര ശസ്ത്രക്രിയ നൽകിവരികയാണ്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ എയർ ആംബുലൻസിൽ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.കൃത്യത്തിന് ശേഷം സ്കൂളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ധർമ്മവരം റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് പിടികൂടി. പ്രതി ശ്രീ സത്യസായ് ജില്ലയിലെ ധർമ്മവരം മണ്ഡലത്തിലുള്ള നാഗലൂർ സ്വദേശിയാണെന്നും പരിക്കേറ്റ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നുമാണ് പ്രാഥമിക വിവരം. സ്കൂളിൽ നടന്ന ഈ ആക്രമണം വിദ്യാർത്ഥികൾക്കിടയിലും ജീവനക്കാർക്കിടയിലും വലിയ ഭീതിയാണ് സൃഷ്ടിച്ചത്. സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലവും ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യവും എന്താണെന്ന് കണ്ടെത്താൻ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നന്ദു ഞെട്ടൽ രേഖപ്പെടുത്തുകയും ശക്തമായ നടപടി സ്വീകരിക്കാൻ ഉത്തരവിടുകയും ചെയ്തു. സ്കൂളുകൾ സുരക്ഷിതമായിരിക്കേണ്ട ഇടങ്ങളാണെന്നും പെൺകുട്ടികളെ ലക്ഷ്യമിട്ട് ഇത്തരം ക്രൂരതകൾ കാണിക്കുന്നവർക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ കുട്ടിയുടെ ചികിത്സാ കാര്യങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും കുറ്റവാളിക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.വിദ്യാഭ്യാസ മന്ത്രി നാരായ ലോകേഷും സംഭവത്തിൽ അപലപിക്കുകയും വിദ്യാർത്ഥിനികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.Content Highlights:A man attacked two Class 10 students with a chainsaw inside a classroom at a high school in Andhra Pradesh’s Anantapur district. Both injured girls were rushed to a government hospital for emergency treatment, and one is in critical condition. The accused was swiftly arrested by police at a railway station, and authorities have launched an investigation into the motive.