ചേരാനല്ലൂര്‍ കാറപകടം: ആഭ്യന്തരമന്ത്രി ഇടപെട്ടു; സമരം താത്കാലികമായി നിര്‍ത്തി കുടുംബം

Wait 5 sec.

കൊച്ചി | ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് തട്ടുകട ഉടമ മഞ്ഞളി പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണന്‍ (55) കൊല്ലപ്പെട്ട സംഭവത്തില്‍ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും നടത്തിവന്ന പ്രതിഷേധ സമരം താത്കാലികമായി അവസാനിപ്പിച്ചു. വിഷയത്തില്‍ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ട് അന്വേഷിക്കുമെന്നും കൃത്യമായ നടപടികള്‍ ഉറപ്പുനല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് കുടുംബം സമരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.പിതാവിന്റെ വേര്‍പാടില്‍ നീതി ലഭിക്കുംവരെ പോരാടുമെന്ന നിലപാടിലായിരുന്ന മക്കളോട് ആഭ്യന്തര മന്ത്രി ഫോണില്‍ സംസാരിക്കുകയായിരുന്നു. കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നിഷ്പക്ഷവും ശക്തവുമായ അന്വേഷണം ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.പോലീസിന്റെ വീഴ്ചകള്‍ക്കെതിരെയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെയുമാണ് കുടുംബം പ്രതിഷേധിച്ചിരുന്നത്. അപകടം നടന്ന രാത്രിയില്‍ പ്രതിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് നിര്‍ബന്ധപൂര്‍വം ഡിലീറ്റ് ചെയ്യിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യുക, വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് സസ്പെന്‍ഡ് ചെയ്ത് കസ്റ്റഡിയിലെടുക്കുക, അപകടമുണ്ടാക്കിയ 17 വയസ്സുകാരന്റെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിലെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തി കുടുംബവുമായി ചര്‍ച്ച നടത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മക്കളും ബന്ധുക്കളും. ഇതേത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ടത്.സംഭവം നടന്നതു മുതല്‍ പോലീസ് തെളിവ് നശിപ്പിക്കാന്‍ ശ്രമം തുടങ്ങിയെന്ന് കുടുംബം ആരോപിക്കുന്നു. പിതാവിന്റെ സംസ്‌കാരം നടക്കുന്നതിന് മുമ്പ് തന്നെ പ്രതിയെ ജാമ്യത്തില്‍ വിട്ട പോലീസ് ഉദ്യോ ഗസ്ഥര്‍ നല്‍കുന്ന വാക്കില്‍ വിശ്വാസമില്ല. അതുകൊണ്ടു തന്നെ നടപടിയുണ്ടാകാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു കുടുംബം.Content Highlights: Kerala Home Minister has intervened in the Cheranalloor car accident case following widespread public outrage. After receiving assurances of a quick and impartial police investigation, the victim’s family agreed to call off their protest. Further procedures will resume based on the probe’s outcome.